Rainbow cake || മഴവില്ലു കേക്ക്
കൈ വിടാതിരിക്കാം… കൈ കഴുകൂ… “Break the chain ”
ആവശ്യമായ ചേരുവകൾ
* മൈദ – 2 കപ്പ്
* ബേക്കിംഗ് പൗഡർ – 1 1/2 ടീസ്പൂൺ
* ബേക്കിംഗ് സോഡ – 1/2 ടീസ്പൂൺ
* ഉപ്പ് – ഒരു നുള്ള്
* മുട്ട – 6 എണ്ണം
* വാനില എസ്സൻസ് – 2 ടീസ്പൂൺ
* പഞ്ചസാര – 1 1/2 കപ്പ് (പൊടിക്കുക)
* പഞ്ചസാര – 1/4 കപ്പ് (ഷുഗർ സിറപ്പ് ഉണ്ടാക്കാൻ)
* സൺഫ്ലവർ ഓയിൽ – 3 ടേബിൾസ്പൂൺ
* പാൽ – 1/3 കപ്പ്
* വിനാഗിരി – ആവശ്യത്തിന്
* ജൽ ഫുഡ് കളർ – ചുവപ്പ്, നീല, മഞ്ഞ
* വിപ്പിംഗ് ക്രീം – 2 കപ്പ്
* വെള്ളം – 3/4 കപ്പ്
ഉണ്ടാക്കുന്ന വിധം
* മൈദ, ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും കൂടി അരിച്ചു മാറ്റി വെക്കുക
* മുട്ടകൾ ഉപ്പും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക.
വാനില എസ്സൻസും ചേർത്ത് വെള്ള നിറമാകുന്നതു വരെ ബീറ്റ് ചെയ്യുക.
പൊടിച്ച പഞ്ചസാര കുറേശ്ശേയായി ചേർത്ത് ബീറ്റ് ചെയ്യുക
സൺ ഫ്ലവർ ഓയിൽ ചേർത്ത് ബീറ്റ് ചെയ്യുക
പാൽ ചേർത്ത് ബീറ്റ് ചെയ്യുക
* അരിച്ചു മാറ്റി വെച്ച പൊടികൾ പകുതി ചേർത്ത് കട്ട് ആൻഡ് ഫോൾഡ് മെത്തേഡിൽ മിക്സ് ചെയ്യുക
ബാക്കിയും ചേർത്ത് മിക്സ് ചെയ്യുക
* ബാറ്റർ 7 തുല്യ അളവിൽ 7 പാത്രങ്ങളിൽ വെവ്വേറെ മാറ്റി വെക്കുക
* ഓരോന്നിലും താഴെ പറയുന്ന രീതിയിൽ കളർ ചേർക്കുക
(ഓരോന്നും ബെയിക് ചെയ്യുന്ന സമയത്തു മാത്രം കളർ ചേർക്കുക.കൂടെ ഓരോന്നിലും 2 തുള്ളി വീതം വിനാഗിരി ചേർക്കുക. വിനാഗിരി ചേർത്താൽ ഉടനെ കേക്ക് ബെയിക് ചെയ്യുക)
1 . ചുവപ്പ് – 5 തുള്ളി
2. നീല – 5 തുള്ളി
3. മഞ്ഞ – 5 തുള്ളി
4. ഓറഞ്ച് – ചുവപ്പ് 2 തുള്ളി + മഞ്ഞ 3 തുള്ളി
5. പച്ച – മഞ്ഞ 3 തുള്ളി + നീല 2 തുള്ളി
6. വയലറ്റ് – നീല 3 തുള്ളി + ചുവപ്പ് 2 തുള്ളി
7. ഇൻഡിഗോ – നീല 5 തുള്ളി + ചുവപ്പ് 2 തുള്ളി
* ഓരോ കേക്കും നോൺ സ്റ്റിക് പാൻ പ്രീഹീറ്റ് ചെയ്ത് ബട്ടർ പേപ്പർ വച്ച കേക്ക് ടിന്നിൽ (7 ഇഞ്ച് ടിൻ)10 മിനുറ്റിൽ ഉണ്ടാക്കിയെടുക്കാം .തണുത്തതിനു ശേഷം ഓരോ കേക്കും മാറ്റി വെക്കുക
* കാൽ കപ്പ് പഞ്ചസാരയും മുക്കാൽ കപ്പ് വെള്ളവും ചേർത്ത് ഷുഗർ സിറപ്പ് ഉണ്ടാക്കി മാറ്റി വെക്കുക
* 60 ഗ്രാം ബട്ടറും 2 കപ്പ് വെള്ളവും ചേർത്ത് നന്നായി സ്റ്റിഫ് ആകുന്നതുവരെ ബീറ്റ് ചെയ്തു മഴവില്ലു കളർ ക്രമത്തിൽ ഓരോ കേക്കും ഷുഗർ സിറപ്പ് സ്പ്രെഡ് ചെയ്തു വിപ്പിംഗ് ക്രീമും തേച്ചു ഇഷ്ടമുള്ള രീതിയിൽ ഡെക്കറേറ്റ് ചെയ്തെടുക്കാം.അടിപൊളി റെയിൻബോ കേക്ക് റെഡി.
Recipe വേണമെങ്കിൽ Comment ചെയ്യണേ…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.