Home Break fast ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് അരിമാവ് വച്ച് ഒരു പുത്തൻ ബ്രേക്ഫാസ്റ് വെറും 10 മിനുറ്റിൽ...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് അരിമാവ് വച്ച് ഒരു പുത്തൻ ബ്രേക്ഫാസ്റ് വെറും 10 മിനുറ്റിൽ ഒന്ന് തയ്യാറാക്കി നോക്കിയാലോ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ഒരു ടേസ്റ്റി റെസിപ്പി ആണിത്.

ബ്രേക്ഫാസ്റ്

ചേരുവകൾ

അരി മാവ് – 1 കപ്പ്‌
ക്യാരറ്റ് ചുരണ്ടിയത് – 1
സവാള – 1
ജീരകം – 1 ടീസ്പൂൺ
പച്ചമുളക് – 1
തേങ്ങ – 1 ടേബിൾസ്പൂൺ
കറിവേപ്പില
ഉപ്പ്
എണ്ണ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ അരിമാവ്, ജീരകം, സവാള, പച്ചമുളക്, ക്യാരറ്റ്, തേങ്ങ, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ചെറു ചൂട് വെള്ളം ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴയ്ക്കുക ഒപ്പം കുറച്ചു എണ്ണ കൂടി ചേർത്ത് നല്ല മയത്തിൽ കുഴയ്ക്കുക.

ചെറിയ ഉരുള ആയി മാറ്റിയ ശേഷം എണ്ണ തടവിയ പാസ്റ്റിക് ഷീറ്റിൽ വച്ച് പരത്തുക.

ചൂടായ പാനിൽ തിരിച്ചും മറിച്ചും ഇട്ടു വേവിച്ചു എടുക്കാം.

👇  വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here