Home Beauty tip സ്പെഷ്യൽ കാച്ചിയ എണ്ണ – തല മുടി തഴച്ചു വളരാൻ പ്രകൃതിദത്തമായ ചേരുവകൾ ചേർത്തൊരു എണ്ണ...

സ്പെഷ്യൽ കാച്ചിയ എണ്ണ – തല മുടി തഴച്ചു വളരാൻ പ്രകൃതിദത്തമായ ചേരുവകൾ ചേർത്തൊരു എണ്ണ ചെയ്താലോ ? എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് നല്ലൊരു റിസൾട്ട് ലഭിക്കുന്നതാണ്

 

കാച്ചിയ എണ്ണ 

ചേരുവകൾ

വെളിച്ചെണ്ണ – 1/2 ലിറ്റർ
കറ്റാർ വാഴ – ഒരു ഇല
തുളസി ഇല – ഒരു കൈപ്പിടി
ചെമ്പരത്തി ഇല (പൂവ് ,കായ്) – ഒരു കൈപ്പിടി
ഉലുവ കുതിർത്ത് – 2 ടേബിൾസ്പൂൺ
ജീരകം – 1 /2 ടീസ്പൂൺ
കുരുമുളക് – 5 എണ്ണം
കറിവേപ്പില – 5 തണ്ട്/ ഒരു പിടി
നെല്ലിക്ക ഉണക്കി പൊടിച്ചത് – 10 എണ്ണം
കാടിവെള്ളം (brown അരി കഴുകിയ വെള്ളം) – 1/2 കപ്പ്
ചുവന്നുള്ളി – 50 ഗ്രാം
തയ്യാറാക്കുന്ന വിധം
കറ്റാർവാഴ ഇലയുടെ കറ കളഞ്ഞ ശേഷം ജീരകവും ,കുരുമുളകും ഒഴികെ ബാക്കിയുള്ള ഇലകളെല്ലാം നന്നായി കഴുകി മിക്സിയിൽ ഇലകളെല്ലാം അരിഞ്ഞിട്ടു ബാക്കിയുള്ള ചേരുവകൾ ചേർത്ത് നല്ല പേസ്റ്റ്‌ രൂപത്തിൽ അരച്ചെടുക്കുക .
ഇരുമ്പു ചീനചട്ടിയോ / ഓട്ടുരുളിയോ അടുപ്പത്തുവെച്ചു ചൂടാകുമ്പോൾ ഔഷധകൂട്ടിനോടൊപ്പം വെളിച്ചെണ്ണയും ചേർത്തിളക്കുക(ചെറുതീയിൽ വെക്കുക ).പത്തു മുതൽ പതിനഞ്ചു മിനുട്ട് ആകുമ്പോഴേക്കും തിളപ്പ് വരും അപ്പോഴേക്കും വീണ്ടും ഇളക്കി കൊടുക്കുക .അങ്ങനെ ഓരോ പത്തോ പതിനഞ്ചോ മിനിറ്റ് ഇട വിട്ടു പാത്രത്തിൽ പറ്റിപ്പിടിക്കാതെ ഇളക്കി കൊടുക്കണം .
എണ്ണ തയ്യാറായി കിട്ടുന്നതിനായി ഒന്നര മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെ സമയമെടുക്കും .
എണ്ണ പകമായെന്നു അറിയുന്നതിനായി കുറച്ചു അരി അതിലേക്കു ഇട്ടു കൊടുക്കുക അപ്പോൾ ഉടൻതന്നെ പൊരിയായി പൊങ്ങിവരുന്നെങ്കിൽ എണ്ണ പകമായെന്നർത്ഥം .
ഉടൻ തന്നെ എണ്ണ തണുക്കുന്നതിനായി വാങ്ങി വെക്കുക .ശേഷം അരിച്ചെടുത്ത് കുപ്പിയിൽ അടച്ചു സൂക്ഷിക്കാവുന്നതാണ് .
തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ചേർത്ത കാച്ചിയ എണ്ണ തയ്യാറായി കഴിഞ്ഞു .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here