Home Recipes അധികം ചേരുവകളൊന്നുമില്ലാതെ പാല്‍ കൊണ്ട് ഒരു കേക്ക് തയ്യാറാക്കാം, ഈ ദീപാവലിക്ക് നിങ്ങൾ ഇതൊന്ന് പരീക്ഷിച്ചു...

അധികം ചേരുവകളൊന്നുമില്ലാതെ പാല്‍ കൊണ്ട് ഒരു കേക്ക് തയ്യാറാക്കാം, ഈ ദീപാവലിക്ക് നിങ്ങൾ ഇതൊന്ന് പരീക്ഷിച്ചു നോക്കുക. വളരെ പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന ഒരു ടേസ്റ്റി റെസിപ്പി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

പാല്‍ കൊണ്ട് ഒരു കേക്ക് തയ്യാറാക്കാം, 

ചേരുവകകൾ

പാൽ – 2 ലിറ്റർ

പഞ്ചസാര – 6 ടേബിൾസ്പൂൺ

ചെറുനാരങ്ങ – 1/2 ടീസ്പൂൺ

നെയ്യ് – 2 ടേബിൾസ്പൂൺ

തയ്യാറാക്കേണ്ട വിധം

ഒരു പാനില്‍ പാലൊഴിച്ച് ചൂടാക്കി നാലിലൊന്നായി കുറുക്കിയെടുക്കുക. അടിയില്‍പിടിക്കാതിരിക്കാന്‍ ഇടക്ക് ഇളക്കിക്കൊണ്ടിരിക്കുക. 1/2 ടീസ്പൂൺ നാരങ്ങാനീര് പാലിലേക്ക് ഒഴിച്ചു കൊടുക്കുക. എന്നിട്ട് നന്നായി ഇളക്കുക. ശേഷം 3 ടേബിൾസ്പൂൺ പഞ്ചസാര ചേര്‍ത്ത് നന്നായി കുറുക്കുക എന്നിട്ട് വീണ്ടും 3 ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. എന്നിട്ട് നന്നായി ഇളക്കുക. ഒരു പാത്രത്തിൽ നെയ്യ് തടവി ഈ മിശ്രിതം അതിലേക്ക് ഒഴിക്കുക. നന്നായി ഉറയ്ക്കാനായി ഒരു സ്പൂണ്‍ കൊണ്ട് മുകളില്‍ അമര്‍ത്തി കൊടുക്കുക. ഒരു മണിക്കൂര്‍ ഇത് തണുക്കാൻ വെക്കുക. ശേഷം മുറിച്ചു എടുക്കാവുന്നതാണ്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here