Home Recipes വളരെക്കുറഞ്ഞ ഓയിൽ ചേർത്തുകൊണ്ട് തന്നെ വീട്ടിൽ മൂന്നുതരം സ്നാക്ക് എളുപ്പത്തിൽ നമ്മൾക്ക് തയ്യാറാക്കി എടുക്കാം… എല്ലാവരും...

വളരെക്കുറഞ്ഞ ഓയിൽ ചേർത്തുകൊണ്ട് തന്നെ വീട്ടിൽ മൂന്നുതരം സ്നാക്ക് എളുപ്പത്തിൽ നമ്മൾക്ക് തയ്യാറാക്കി എടുക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

3 Healthy Evening Snacks

1.ഒരുപിടി ചീരയും ഒരു കപ്പ് ഗോതമ്പു പൊടിയും കൊണ്ട് സൂപ്പർ 4 മണി പലഹാരം

ഗോതമ്പുപൊടി ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന്
ഓയിൽ ഒരു ടീസ്പൂൺ
വെള്ളം ആവശ്യത്തിന്
ഒരു കപ്പ് ഗോതമ്പു പൊടി യിലേക്ക് ഉപ്പ് ഒരു ടീസ്പൂൺ ഓയിൽ ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പോലെ അതിനുശേഷം 10 മിനിറ്റ് മൂടി വയ്ക്കുക ഇതിലേക്ക് ആവശ്യമുള്ള ഒരു മസാല റെഡി ആക്കി എടുക്കാം

സവാള രണ്ടെണ്ണം
ഓയിൽ ഒരു ടേബിൾ സ്പൂൺ
പച്ചമുളക് അരിഞ്ഞത് രണ്ടെണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ചീര ഒരുപിടി അരിഞ്ഞത്
ഉരുളക്കിഴങ്ങ് 1 വേവിച്ചത്
മുളകുപൊടി ഒന്നേകാൽ ടീസ്പൂൺ
മല്ലിപ്പൊടി അര ടീസ്പൂൺ
മഞ്ഞൾ പൊടി അര സ്പൂൺ
ജീരകപ്പൊടി- അര ടീസ്പൂൺ
ഗരംമസാലഒരു ടീസ്പൂൺ
ചില്ലി സോസ് രണ്ട് ടേബിൾസ്പൂൺ

ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് അതിനുശേഷം ചൂടായി വരുമ്പോൾ സവാള ചേർത്ത് ചെറുതായി ഒന്ന് വഴറ്റിയെടുക്കുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് കൂടെ ചേർത്ത് വഴറ്റുക. ചീര അരിഞ്ഞത്ഒരുപിടി ചേർത്ത് ഒരു മിനിറ്റോളം വഴറ്റുക ചെറുതായി ഒന്ന് വഴറ്റിയതിനു ശേഷംഇതിലേക്ക് വേവിച്ചു ഉരുളക്കിഴങ്ങ് വച്ചിരിക്കുന്ന ചേർത്ത് നല്ലപോലെ മിക്സ് ഇനി ഇതിലേക്ക് ആവശ്യമായ മസാലപ്പൊടികൾ ചേർത്തുകൊടുക്കാം മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഗരം മസാല ജീരകപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് 2 മിനിറ്റോളം നല്ലപോലെ വഴറ്റി എടുക്കുക അതിനുശേഷം ഒരു ബൗളിലേക്ക് മാറ്റാം ഇനി ഈ മസാലയിലേക്ക് രണ്ട് ടേബിൾ സ്പൂൺ ചില്ലി സോസ് കൂടെ ചേർത്ത് മിക്സ് ആക്കുക

നേരത്തെ കുറച്ചു വെച്ചിട്ടുള്ള മാവിൽനിന്നും ചെറിയ കഷണങ്ങൾ എടുത്ത് കയ്യിൽ വെച്ച് ഉരുട്ടി അതിനുശേഷം ചെറുതായി ഒന്ന് പരത്തിയെടുക്കുക നടുവിലായി ഒരു ടീസ്പൂൺ മുതൽ ഒന്നര ടീസ്പൂൺ വരെ മസാല വെച്ചുകൊടുത്തു കവർ ചെയ്യുക ചെറുതായി കയ്യിൽ വെച്ച് ഒന്ന് അമര്ത്തി കൊടുക്കുക കട്ലറ്റ് ഷേപ്പ് വരാൻ വേണ്ടിയിട്ടാണ് ഇനി ഓയിൽ ചൂടാകുമ്പോൾ ഓരോന്നായി ഇട്ടു ഫ്രൈ ചെയ്ത് എടുക്കാം ആവശ്യമെങ്കിൽ deep fry അങ്ങനെയാണെങ്കിലും ചെയ്യാം ഞാൻ കുറച്ചു ഒഴിച്ച് രണ്ട് സൈഡും തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്തെടുക്കുക യാണ് ചെയ്തിട്ടുള്ളത് സൂപ്പർ ടേസ്റ്റിൽ ഉള്ള നാലുമണി പലഹാരം റെഡി

2.നാലുമണി ചായക്ക് വളരെ കുറഞ്ഞ ഓയലിൽ തയ്യാറാക്കാവുന്ന സൂപ്പർ സ്നാക്ക്

സവാള രണ്ടെണ്ണം
കാബേജ് അരിഞ്ഞത് ഒരു കപ്പ്
മുളകുപൊടി അര ടീസ്പൂൺ
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
ഗരംമസാല അര ടീസ്പൂൺ
ഉരുളക്കിഴങ്ങ് മൂന്നെണ്ണം വേവിച്ചത്
അരിപ്പൊടി അരക്കപ്പ്
ഉപ്പ് ആവശ്യത്തിന്
ഓയിൽ ഫ്രൈ ചെയ്യാൻ ആവശ്യത്തിന്

ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക ചൂടാകുമ്പോൾ സവാള അരിഞ്ഞത് ചേർത്ത് നിറം മാറുന്ന വരെ വഴറ്റി എടുക്കുക ഇതിലേക്ക് കാബേജ് കൂടെ ചേർത്ത് 2 മിനിറ്റ് വഴറ്റിയതിനു ശേഷം ഉപ്പ്‌ മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല എന്നിവ ചേർത്ത് വീണ്ടും വഴറ്റിയെടുക്കുക ഇതിലേക്ക് വേവിച്ച വെച്ചിട്ടുള്ള ഉരുളക്കിഴങ്ങിൽ നിന്നും പകുതി ഉരുളക്കിഴങ്ങ് ഉടച്ചതും ചേർത്ത് കൊടുക്കുക അതിനുശേഷം മസാല മാറ്റിവയ്ക്കാം ബാക്കിയുള്ള ഉരുളക്കിഴങ്ങ് നല്ലപോലെ ഗ്രേറ്റ് ചെയ്തു എടുക്കുക ഇതിലേക്ക് കാൽ കപ്പ് അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ച് അതിനുശേഷം ചെറിയ കഷണങ്ങൾ എടുത്ത് കൈയ്യിൽ വച്ച് ഉരുട്ടി മസാല ഒരു സ്പൂൺ നടുവിലായി വെച്ചുകൊടുത്ത് കവർ ചെയ്ത് എടുക്കുക. ഉണ്ണിയപ്പച്ചട്ടിയിൽ ഓരോ കുഴിയിലും വളരെക്കുറച്ച് ഓയിൽ ഒഴിച്ച് അതിനുശേഷംഓരോന്നായി വച്ചു കൊടുത്തു തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കുക

3.പൊട്ടുകടലയും ഉരുളക്കിഴങ്ങും കൊണ്ട് കൊതിപ്പിക്കുന്ന രുചിയിൽ ഒരു സ്നാക്ക്

ഉരുളക്കിഴങ്ങ് മൂന്നെണ്ണം
പൊട്ടുകടല അരക്കപ്പ്
സവാള രണ്ട് ടേബിൾ സ്പൂൺ
പച്ചമുളക് അരിഞ്ഞത് ഒരു ടേബിൾസ്പൂൺ
മല്ലിയില അരിഞ്ഞത് രണ്ട് ടേബിൾ സ്പൂൺ ഗരംമസാല അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്

അരക്കപ്പ് പൊട്ടുകടല മിക്സിയിൽ ഇട്ട നല്ലപോലെ പൊടിച്ചെടുക്കുക. ഉരുളക്കിഴങ്ങ് നല്ലപോലെ വേവിച്ച് ഒട്ടും കട്ടകൾ ഇല്ലാതെ ഉടച്ചെടുത്ത് ഒരു ബൗളിലേക്ക് കൊടുക്കുക ഇതിലേക്ക് പൊടിച്ചു വെച്ചിട്ടുള്ള പൊട്ടുകടല യിൽ നിന്നും രണ്ട് ടേബിൾസ്പൂൺ ചേർത്ത് കൊടുക്കുക സവാള പച്ചമുളക് മല്ലിയില ഗരം മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക ഇനി ചെറിയ കഷണങ്ങൾ എടുത്ത് കയ്യിൽ വെച്ച് ഉരുട്ടി കട്ട്ലൈറ്റ് ഷേപ്പിൽ ആക്കിയെടുക്കുക ഒരു ടേബിൾ സ്പൂൺ ഓയിൽ ഒരു പാനിൽ ഓയിൽ
ഒഴിച്ച് ചൂടാകുമ്പോൾ ഓരോന്നായി
ഇട്ടുകൊടുക്കുക. ഒരു സൈഡ് ഗോൾഡൻ കളർ ആകുമ്പോൾ മറച്ചിട്ടു കൊടുക്കുക രണ്ട് മിനിറ്റ് വീതം ചെയ്യുമ്പോൾ സ്നാക്സ് റെഡിയായി

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here