വിഷം ഇല്ലാത്ത പച്ചക്കറികൾ നമുക്ക് അടുക്കളയിൽ തന്നെ ഉണ്ടാക്കിയാലോ.
ഒട്ടും മണ്ണും ,വളം ,വെയിൽ ഒന്നും തന്നെ വേണ്ട. ചെറുപയർ കൊണ്ട് പോഷക മൂല്യം നിറഞ്ഞ മിക്രോഗ്രീൻ എങ്ങനെ വളർത്താം എന്ന് നോക്കാം. ഇതിനായി ചെറുപയർ തലേദിവസം വെള്ളത്തിൽ കുതിർത്ത് വെച്ചിട്ടുണ്ട്. അത് അടുത്ത ദിവസം വെള്ളം കളഞ്ഞു 7 മണിക്കൂർ അങ്ങനെ തന്നെ വെച്ചാൽ ചെറുതായി മുള വന്നിട്ടുണ്ടാകും. അത് ഒരു പാത്രത്തിൽ കുറച്ച് ടിഷ്യൂ പേപ്പർ അടുക്കി വെച്ച് അതിലേക്ക് കുറച്ച് വെള്ളം സ്പ്രേ ചെയ്ത് അതിനു മുകളിൽ മുളച്ച പയർ വിതറി വെക്കുക. അതിലേക്ക് കുറച്ച് വെള്ളം സ്പ്രേ ചെയ്യണം. അടുത്ത ദിവസം ചെറുതായി ഇല വരുന്നത് കാണാം. ഒട്ടും വെയിൽ വേണ്ട. ദിവസം 2 നേരം നന്നായി വെളളം സ്പ്രേ ചെയ്ത് കൊടുത്ത മാത്രം മതി. വെറും 7 ദിവസം കൊണ്ട് തന്നെ വലുതായി വിളവ് എടുക്കാൻ പാകത്തിൽ ആകും. പരിപ്പ് കറിടെ കൂടെയും , മുട്ട ചേർത്ത തോരൻ ആക്കിയും കഴിക്കാം. കുട്ടികളുടെ വളർച്ചക്ക് തീർച്ചയായും പയർ ഇല കൊടുക്കണ്ടെതാണ്. വിശദമായി വീഡിയോയിൽ കാണിച്ചിട്ടുണ്ട്.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.