മുട്ട കുറുമ.
ചേരുവകൾ
മുട്ട പുഴുങ്ങിയത് -ആറെണ്ണം
വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
കടുക് -ഒരു ടീസ്പൂൺ
ഏലയ്ക്ക- 3
ഗ്രാമ്പൂ – 3
കറുവപ്പട്ട- ഒരു ചെറിയ കഷണം
വഴനയില-1
സവാള ചെറുതായി അരിഞ്ഞത്-2
ഇഞ്ചി – ഒരു ഇഞ്ച് കഷണം
വെളുത്തുള്ളി -6 അല്ലി
തക്കാളി-2
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
മുളകുപൊടി -ഒരു ടീസ്പൂൺ
മല്ലിപ്പൊടി -ഒരു ടീസ്പൂൺ
പെരുംജീരകപൊടി- അര ടീസ്പൂൺ
കട്ടി തേങ്ങാപ്പാൽ -അര കപ്പ്
രണ്ടാം തേങ്ങാപ്പാൽ- ഒന്നര കപ്പ്
ഉപ്പ് -ആവശ്യത്തിന്
മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച് ,ഏലക്കയും, ഗ്രാമ്പുവും, കറുവാപ്പട്ടയും, വഴന ഇലയും വഴറ്റുക.
ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും, ഇഞ്ചി ,വെളുത്തുള്ളി ചതച്ചതും, നീളത്തിൽ അരിഞ്ഞ പച്ചമുളകും ചേർത്ത് വഴറ്റുക.
എണ്ണ തെളിയുമ്പോൾ മസാലപ്പൊടികൾ ചേർക്കുക. മസാലയുടെ പച്ചമണം മാറുമ്പോൾ ചെറുതായി അരിഞ്ഞ തക്കാളി ചേർത്തു കൊടുക്കാം.
തക്കാളി നന്നായി വെന്തു ഉടഞ്ഞു എല്ലാം കൂടി നന്നായി യോജിച്ച് വരുമ്പോൾ ഒന്നരക്കപ്പ് രണ്ടാം തേങ്ങാപാലും, ആവശ്യത്തിന് ഉപ്പും ചേർക്കാം.
മുട്ടക്കറിക്ക് മുട്ടയുടെ രുചി കൂടുതൽ കിട്ടുന്നതിനായി ഒരു മുട്ട കൈകൊണ്ട് നന്നായി ഉടച്ച് കറിയിലേക്ക് ചേർത്തു കൊടുക്കാം.
കറി നന്നായി തിളച്ച് ചാറു കുറുകി തുടങ്ങുമ്പോൾ പുഴുങ്ങി വച്ചിരിക്കുന്ന മുട്ടയും ഒന്നാം തേങ്ങാപ്പാലും ചേർക്കുക.
തിളച്ചു തുടങ്ങുമ്പോൾ മല്ലിയില വിതറി തീ ഓഫ് ചെയ്യാം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.