മുട്ട സുർക്ക
*************
ചേരുവകൾ
——————-
വറുത്ത അരിപ്പൊടി— 250 ഗ്രാം
കേരറ്റ് –രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
സവാള– 1 ചെറുതായി അരിഞ്ഞത്
പച്ചമുളക് —രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി അരിഞ്ഞത് —ഒരു ടീസ്പൂൺ
തേങ്ങ ചിരകിയത് —ഒരു ടേബിൾ സ്പൂൺ
മല്ലിയില
മുട്ട —രണ്ടെണ്ണം
ഉപ്പ് —ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
വെളിച്ചെണ്ണ പൊരിക്കാൻ ആവശ്യമായ
പാകം ചെയ്യുന്ന വിധം
———————————–
അരിപ്പൊടിയും കേരറ്റ് സവാളയും പച്ചമുളകും ഇഞ്ചിയും തേങ്ങയും മല്ലിയിലയും മുട്ടയും ഉപ്പും ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി കലക്കി യോജിപ്പിച്ച് എടുക്കണം. അപ്പത്തിന്റെ മാവ് നേക്കാൾ കുറച്ചുകൂടി ലൂസായി വേണം മാവ് കലക്കി എടുക്കാം.ഉണ്ണിയപ്പ ചട്ടി അടുപ്പത്ത് വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് എണ്ണ ചൂടായി വരുമ്പോൾ മാവ് കോരിയൊഴിച്ച് രണ്ടുവശവും മൂത്ത ശേഷം കോരിയെടുക്കാം.
ടേസ്റ്റി ആയിട്ടുള്ള മുട്ടസുർക്ക റെഡിയായി വന്നിട്ടുണ്ട്. എല്ലാരും ട്രൈ ചെയ്തു നോക്കണേ.
വിശദമായി വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.