Home Chicken Kadai chicken recipe ചിക്കന്‍ കറിയില്‍ വകഭേദങ്ങള്‍ ധാരാളമുണ്ട്. മിക്കവാറും ചിക്കന്‍ പ്രേമികള്‍ ഇഷ്ടപ്പെടുന്ന ഒരു...

Kadai chicken recipe ചിക്കന്‍ കറിയില്‍ വകഭേദങ്ങള്‍ ധാരാളമുണ്ട്. മിക്കവാറും ചിക്കന്‍ പ്രേമികള്‍ ഇഷ്ടപ്പെടുന്ന ഒരു ചിക്കന്‍ കറിയായിരിയ്ക്കും കടായ് ചിക്കന്‍. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

Kadai chicken recipe

കടായ് ചിക്കന്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

ചേരുവകൾ:-

ചിക്കന്‍-1 കിലോ
സവാള-2
തക്കാളി-3
ഇഞ്ചി-വെളുത്തുളളി പേസ്റ്റ്- 1 ടേബിൾസ്പൂൺ
പച്ചമുളക്-2
ക്യാപ്‌സിക്കം-1
മല്ലിപ്പൊടി-2 ടീസ്പൂണ്‍ ജീരകപ്പൊടി-1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി-ഒരു ടീസ്പൂണ്‍ മുളകുപൊടി-1 ടീസ്പൂണ്‍ ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍ കറുവാപ്പട്ട-ഒരു കഷ്ണം
ഏലയ്ക്ക-3
ഗ്രാമ്പൂ-2
വയനയില-1
ജീരകം-ഒരു ടീസ്പൂണ്‍
ബട്ടർ-3 ടീസ്പൂണ്‍
എണ്ണ
മല്ലിയില
ചിക്കനില്‍ പുരട്ടാന്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍ മുളുകപൊടി-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
ഉപ്പ്

തയ്യാറാക്കേണ്ട വിധം
ചി്ക്കന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി പുരട്ടാനുള്ള എല്ലാ സാധനങ്ങളും പുരട്ടി വയ്ക്കുക. ഇത് അര മണിക്കൂര്‍ പുരട്ടി വയ്ക്കാം. ഒരു കടായിയില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് ക്യാപ്‌സിക്കം, തക്കാളി എന്നിവ ചേര്‍ത്തു വഴറ്റണം. ഇത് മാറ്റി വയ്ക്കുക. ഈ കടായിയില്‍ ആവശ്യമെങ്കില്‍ അല്‍പം കൂടി എണ്ണ ചൂടാക്കി ജീരകം, വയനയില, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക് എന്നിവ ചേര്‍ത്ത് വഴറ്റണം. ഇതിലേയ്ക്ക് സവാള ചേര്‍ത്ത് വഴറ്റുക
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ്, മല്ലിപ്പൊടി, ജീരകപ്പൊടി, പച്ചമുളക് എ്ന്നിവ ഇതിലേയ്ക്കു ചേര്‍ത്ത് ഇളക്കണം. ഇതിലേയ്ക്ക് തക്കാളി അരച്ചതു ചേര്‍ത്തിളക്കുക. അല്‍പം ഇളക്കിയ ശേഷം ഇതിലേയ്ക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി പാകത്തിന് ഉപ്പു ചേര്‍ത്ത് ഇളക്കണം. ഇതിലേയ്ക്ക് ക്യാപ്‌സിക്കം, തക്കാളി എന്നിവ ചേര്‍ത്ത് ഇളക്കണം. ഇത് അടച്ചു വച്ച് വേവിയ്ക്കുക. കറി കുറുകിക്കഴിയുമ്പോള്‍ ഗരം മസാല, ബട്ടർ എന്നിവ ചേര്‍ത്ത് ഇറക്കി വയ്ക്കാം. മല്ലിയില അരിഞ്ഞതു ചേര്‍ത്ത് ഉപയോഗിയ്ക്കാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here