ബിസ്ക്കറ്റ് ചോക്ലേറ്റ് പുഡ്ഡിംഗ്
ചേരുവകൾ
പാൽ 2 കപ്പ്
പഞ്ചസാര മുക്കാൽ കപ്പ്
ബിസ്ക്കറ്റ് ഒരു പാക്കറ്റ്
മൈദ രണ്ട് ടേബിൾ സ്പൂൺ
കൊക്കോ പൗഡർ അര കപ്പ്
വാനില എസ്സൻസ് ഒരു ടീസ്പൂൺ
ബട്ടർ രണ്ട് ടേബിൾസ്പൂൺ
തയ്യാറാക്കേണ്ട വിധം
ഒരു പാത്രത്തിലേക്ക് പാല് പഞ്ചസാര കൊക്കോപൗഡർ,മൈദ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കിയതിനു ശേഷം അഞ്ച് മിനിറ്റ് കുറുക്കിയെടുക്കുക അതിനുശേഷം വാനില എസൻസും ബട്ടറും ചേർത്ത് ഒന്നുകൂടെ മിക്സ് ആക്കുക ഇപ്പോൾ ചോക്ലേറ്റ് സോസ് റെഡിയായി ഇനി സെറ്റ് ചെയ്യാനായി ഒരു പാത്രത്തിലേക്ക് ആദ്യം ബിസ്ക്കറ്റ് വച്ച് കൊടുക്കണം ഓരോ ബിസ്ക്കറ്റും പാലിൽ ഒന്നു മുക്കിയതിനുശേഷം വെച്ചു കൊടുക്കുക ആദ്യത്തെ ഒരു ലയർ ബിസ്ക്കറ്റ് വെച്ചതിനു ശേഷം തയ്യാറാക്കി വെച്ചിട്ടുള്ള ചോക്ലേറ്റ് സോസ് മുകളിലായി ഒഴിച്ചുകൊടുക്കുക ഒരു സ്പൂൺ കൊണ്ട് ഒന്ന് ലെവൽ ചെയ്തുഎടുക്കുക വീണ്ടും അടുത്ത ലെയർബിസ്ക്കറ്റ് പാലിൽ മുക്കി വെച്ചു കൊടുക്കുക അതിനുശേഷം ചോക്ലേറ്റ് മുകളിലായി വച്ചു കൊടുക്കുക ഇങ്ങനെ മൂന്നു ലെയർ ആയി ബിസ്ക്കറ്റും ചോക്ലേറ്റ് സോസും ഒഴിച്ചുകൊടുക്കുക അതിനുശേഷം രണ്ട് ബിസ്ക്കറ്റ് ഒന്നു പൊടിച്ചതിനുശേഷം മുകളിൽ ഇട്ടുകൊടുത്തു ഫ്രിഡ്ജിൽവച്ച് രണ്ടുമണിക്കൂർ സെറ്റ് ചെയ്യുക അതിനുശേഷം സൂപ്പർ ടേസ്റ്റിൽ റെഡിയായി
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.