പൈനാപ്പിൾ പച്ചടി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
തയ്യാറാക്കേണ്ട വിധം
ഒരു പൈനാപ്പിൾ പകുതി എടുത്തിട്ട് ചെറിയതായി സ്ലൈസ് ചെയ്തെടുക്കാം
അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് രണ്ടു വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചി എന്നിവ ചെറുതായി കീറിയത് ഇട്ട് കൊടുക്കാം.
ഇതിലേക്ക് ആവശ്യത്തിനു വെള്ളവും ചേർത്ത് വേവിക്കുക.നമുക്ക്
ഇതിലേക്ക് അര മുറി തേങ്ങ അരടീസ്പൂൺ നല്ല ജീരകം ചേർത്ത് അരച്ച് വെച്ചത് പൈനാപ്പിൾ വേവുമ്പോൾ ചേർക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ പച്ചകടുക് ചതച്ചത് ഇടുക.
മൂന്നു നാലു മിനിറ്റ് നന്നായി തിളപ്പിച്ച ശേഷം ഒരു കപ്പ് തൈര് ഒഴിച്ചു കൊടുക്കുക
തൈര് ചേർത്ത് ചെറുതായി ഒന്ന് ചൂടാകുമ്പോ ഇറക്കി വയ്ക്കാം.തൈര് ചേർത്ത് തിളപ്പിക്കാൻ പാടില്ല.
ഇനി മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറ്റൽ മുളക് ഇട്ട് വറുത്തെടുക്കാം
ഈ താളിച്ചത് കൂടെ നമ്മൾ ഇതിലേക്ക് ചേർത്ത് കഴിഞ്ഞാൽ പിന്നെ നമ്മുടെ പൈനാപ്പിൾ പച്ചടി റെഡിയായി
വിശദമായ വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.