ദോശ
ആവശ്യമുള്ള സാധനങ്ങൾ
മൈദ /ഗോതമ്പ് പൊടി -1കപ്പ്
പഴം -1വലുത്
തേങ്ങ -6tbsp
എലയ്ക്കപ്പൊടി -1/4+1/2tsp
പഞ്ചസാര -ആവശ്യത്തിന്
ബട്ടർ -1ട്ബ്സ്പ്
ആണ്ടിപരിപ്പ്, കിസ്മിസ്സ് -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ആദ്യം തന്നെ ഒരു പത്രത്തിലേക്ക് 1കപ്പ് മൈദയും /ഗോതമ്പു പൊടി ഇട്ടു 1/4tsp എലയ്ക്ക പൊടിയും ആവശ്യത്തിനുള്ള ഉപ്പും ഇട്ടു കുറേശെ വെള്ളം ഒഴിച്ചു ദോശ മാവിന്റെ പരുവത്തിൽ കലക്കി എടുക്കാം….
ഇനി ഒരു പാനിലേക്ക് 1tbsp ബട്ടർ ഇട്ടു കുറച്ചു അണ്ടിപരിപ്പും കിസ്മിസ്സും വറുത്തെടുക്കുക ഇതിലേക്ക് ഒരു വലിയ പഴം ചെറുതായി അരിഞ്ഞത് ഇട്ടു ഒന്ന് വയറ്റി എടുക്കാം.
ഇനി ഇതിലേക്കു 6tbsp തേങ്ങയും 1/2tsp ഏലക്ക പൊടിയും ആവശ്യത്തിനുള്ള പഞ്ചസാരയും ഇട്ടു ഒന്ന് മിക്സ് ചെയ്തെടുക്കുക… ഇത് പാനിൽ നിന്നും മാറ്റാം.
ഇനി ഒരു പാനിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ദോശ മാവ് ഓരോ തവി ഒഴിച്ചു ചുറ്റിച്ചെടുക്കക ഇതിലേക്കു 2tbsp പഴം തേങ്ങ മിക്സ് ഇട്ടു നാല് ഭാഗത്തു കൂടി മടക്കി ഒരു ബോക്സ് പോലെ ആക്കിഎടുക്കാം.
ഇത് 3മിനുട്ട് വേവിച്ചു തിരിച്ചിട്ടു കൊടുക്കുക…2ഭാഗവും വെന്താൽ പാനിൽ നിന്നും മാറ്റാം… സ്വദിഷ്ട്ടമായ പഴം നിറച്ച ദോശ തയ്യാർ…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ദോശ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.