Home Recipes മധുരം ഇഷ്ടപ്പെടുന്നവർക്ക് വളരെ എളുപ്പത്തിൽ ദീപാവലിക്ക് ഉണ്ടാക്കാൻ പറ്റിയ ഒരു മിൽക് പേട. തയ്യർക്കുനത് എങ്ങനെ...

മധുരം ഇഷ്ടപ്പെടുന്നവർക്ക് വളരെ എളുപ്പത്തിൽ ദീപാവലിക്ക് ഉണ്ടാക്കാൻ പറ്റിയ ഒരു മിൽക് പേട. തയ്യർക്കുനത് എങ്ങനെ എന്ന് നോക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ ഈ രുചികരമായ വിഭവം നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

മിൽക് പേട

ചേരുവകളും തയ്യാറാക്കുന്ന വിധവും

ഒരു പാത്രത്തിലേക്ക് 1/2 കപ്പ് പാൽ , 2 tbsp നെയ് , 1/2 കപ്പ് പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

പഞ്ചസാര നന്നായിട്ട് അലിഞ്ഞു വരണം. അതിനു ശേഷം 1.75 കപ്പ് പാൽപൊടി ഒരുമിച്ച് ചേർക്കാതെ കുറച്ച് കുറച്ച് ചേർത്ത് കട്ട ഒന്നും കെട്ടാതെ ഇളക്കി നന്നായിട്ട് യോജിപ്പിച്ച് എടുക്കണം.

ഇനി സ്റ്റൗ ഓൺ ആക്കി അതിലേക്ക് മിക്സ് ഒഴിച്ച് കൊടുക്കുക. തീ വളരെ കുറച്ചു വെക്കാൻ മറക്കരുത്. ഒട്ടും കട്ട പിടിക്കാതെ കളർ മാറി പോകാതെ വളരെ പതുക്കെ ഇളക്കി എടുക്കണം.

കൈയിൽ ഒട്ടി ഉരുട്ടി എടുക്കാൻ പറ്റുന്ന പാകം ആകുമ്പോൾ സ്റ്റൗ ഓഫ് ആക്കാം. ചൂട് മാറി നന്നായി കുഴച്ച് ഇഷ്ടമുള്ള രീതിയിൽ പരത്തി കട്ട് ചെയ്തു എടുക്കാം.

കട്ട് ചെയ്തു വെച്ച പിസ്ത കൂടി ചേർത്ത് അലങ്കരിക്കാം. ആപ്പിൾ പേട കൂടി ഉണ്ടാക്കിയിട്ടുണ്ട്. വിഡിയോ വിശദമായി കാണിച്ചിട്ടുണ്ട്. എല്ലാവരും തയ്യാറാക്കി നോക്കണം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മിൽക്ക് പേട  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here