Home Recipes ead Potato Recipe ബ്രെഡ് ഉണ്ടെങ്കിൽ എളുപ്പം തയ്യാറാക്കാവുന്ന ഒരു കിടിലൻ വിഭവം… വളരെ രുചികരമായ...

ead Potato Recipe ബ്രെഡ് ഉണ്ടെങ്കിൽ എളുപ്പം തയ്യാറാക്കാവുന്ന ഒരു കിടിലൻ വിഭവം… വളരെ രുചികരമായ കൊണ്ടുതന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

ead Potato Recipe

ചേരുവകൾ :

ബ്രെഡ് – 6 എണ്ണം

ഉരുളകിഴങ്ങു – 1 വലുത് പുഴുങ്ങി ഉടച്ചത്

കാരറ്റ് – 1 ചെറുത്‌ കൊത്തി അരിഞ്ഞത്

സവാള – 1 എണ്ണം

ഇഞ്ചി – 1/4 ടീസ്പൂൺ

പച്ചമുളക് – 1/4 ടീസ്പൂൺ

മുളക് പൊടി – 1/4 ടീസ്പൂൺ

കുരുമുളക് പൊടി – 1/4 ടീസ്പൂൺ

ഗരം മസാല പൊടി – 1/4 ടീസ്പൂൺ

കറിവേപ്പില / മല്ലിയില – ആവശ്യത്തിന്

വെളിച്ചെണ്ണ -1 ടേബിൾസ്പൂൺ

ടൊമാറ്റോ സോസ് ( optional )

ചീസ് ( optional )

നെയ്യ് / ബട്ടർ

ഉപ്പ് – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

1. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, കറിവേപ്പില ഇട്ടു മൂപ്പിക്കുക.
ശേഷം സവാളയും, കാരറ്റ്യും ഇട്ടു വഴറ്റുക. ഇനി അതിലേക്കു മുളക് പൊടിയും, കുരുമുളക് പൊടിയും, ഗരം മസാലയും ഇട്ടു വഴറ്റുക. അവസാനം പുഴുങ്ങി ഉടച്ച ഉരുളകിഴങ്ങു കൂടെ ചേർത്ത് ഇളക്കി യോജിപ്പിച്ചു എടുക്കുക. ആവശ്യത്തിന് ഉപ്പും കൂടെ ചേർക്കുക.

2. ഇനി ഒരു ബ്രെഡ് എടുത്തു ഒരു ഭാഗത്തു സോസ് തേക്കുക. അതിന്റെ മുകളിൽ ആയി തയ്യാറാക്കിയ ഉരുളകിഴങ്ങ് മസാല വച്ചു കൊടുക്കുക. വേറെ ബ്രെഡിന്റെ മുകളിൽ ആയി ചീസ് വക്കുക. എന്നിട്ടു രണ്ടു ബ്രെഡും യോജിപ്പിക്കുക.

3. ഒരു തവ ചൂടാക്കി നെയ്യ് ഒഴിച്ച് ബ്രെഡ് തിരിച്ചും മറച്ചും ഇട്ടു നല്ല പോലെ മൊരിച്ചു എടുക്കുക.

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here