Home Chicken ചിക്കൻ പലതരത്തിലും നമ്മൾ തയ്യാറാക്കാറുണ്ട് എന്നാൽ ഇന്ന് നമ്മൾക്കൊരു ഗ്രിൽഡ് ചിക്കൻ തയ്യാറാക്കി നോക്കിയാലോ…...

ചിക്കൻ പലതരത്തിലും നമ്മൾ തയ്യാറാക്കാറുണ്ട് എന്നാൽ ഇന്ന് നമ്മൾക്കൊരു ഗ്രിൽഡ് ചിക്കൻ തയ്യാറാക്കി നോക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ഗ്രിൽഡ് ചിക്കൻ

ചിക്കൻ—-1 1/2 kg

വെളുത്തുള്ളി —12 അല്ലി

കുരുമുളക് —2 tbsp

കാശ്മീരി മുളക്‌പൊടി —2 tbsp

മഞ്ഞൾപൊടി –1/4 tsp

തൈര് —2 tbsp

ഉപ്പ്

നാരങ്ങാനീര്—-ഒരു നാരങ്ങയുടെ നീര്

വെളിച്ചെണ്ണ—1 tbsp

മല്ലിയില— ഒരു പിടി

ഇഞ്ചി —1 pc

ഏലക്കായ–2 nos

ഗ്രാമ്പു –5 nos

തക്കോലം–1 no

കറുവപ്പട്ട –1 small pc

ജാതിപത്രി—1 small pc

പെരുംജീരകം—2 tsp

വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

വെളുത്തുള്ളി,കുരുമുളക്,കാശ്മീരി മുളക്‌പൊടി, മഞ്ഞൾപൊടി, തൈര്, ഉപ്പ്, മല്ലിയില , ഇഞ്ചി , ഏലക്കായ , ഗ്രാമ്പു, തക്കോലം , കറുവപ്പട്ട , ജാതിപത്രി, പെരുംജീരകം
എല്ലാം കൂടെ നന്നയി അരച്ചെടുക്കുക.

അരപ്പ് ഒരു പാത്രത്തിൽ ഇടുക അതിലോട്ടു വെളിച്ചെണ്ണ നാരങ്ങാനീര് ഇവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പിന്നെ എടുത്തുവച്ചിരിക്കുന്ന ചിക്കൻ ചേർക്കുക.ചിക്കനിൽ മസാല നന്നായി തേച്ചു പിടിപ്പിക്കുക .

എന്നിട്ട് ഫ്രിഡ്ജിൽ 6 മണിക്കൂർ വെക്കുക. 6 മണിക്കൂറിനു ശേഷം ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്തു വെക്കുക.

ഗ്രിൽ പാൻ ഉണ്ടെങ്കിൽ ഗ്രിൽ പാൻ അല്ലെങ്കിൽ സാധാ ഫ്രൈ പാൻ ചൂടാക്കി അതിൽ കുറച് വെളിച്ചെണ്ണ പുരട്ടി കൊടുക്കുക. അതിലോട്ടു ചിക്കൻ ഇട്ടുകൊടുത്തു മറിച്ചും തിരിച്ചും ഇട്ട് നന്നായി ഫ്രൈ ചെയ്‌തു എടുക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഗ്രിൽഡ് ചിക്കൻ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here