Home Recipes എന്തിന്റെ കൂടെയും കഴിക്കാൻ പറ്റുന്ന വളരെ രുചികരം ആയിട്ടുള്ള പുതിന ചമ്മന്തി റെസിപ്പി ആണ് ഇന്നത്തേത്,...

എന്തിന്റെ കൂടെയും കഴിക്കാൻ പറ്റുന്ന വളരെ രുചികരം ആയിട്ടുള്ള പുതിന ചമ്മന്തി റെസിപ്പി ആണ് ഇന്നത്തേത്, പുതിനയില കൊണ്ട് എന്തു ഉണ്ടാക്കിയാലും നല്ല ടേസ്റ്റ് ആണ് അപ്പോൾ പിന്നെ ചമ്മന്തിയുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ…

ആവശ്യമായ സാധനങ്ങൾ

1. പുതിനയില 3 പിടി

2.മല്ലിയില ഒരു പിടി

3.രണ്ട് ടേബിൾസ്പൂൺ ഉഴുന്ന്

4.രണ്ട് ടേബിൾസ്പൂൺ കടലപരിപ്പ്

5.നാല് ഉണക്കമുളക്

6.അര ടീസ്പൂൺ ജീരകം

7.ചെറിയ കഷണം ഇഞ്ചി

8.മൂന്ന് അല്ലി വെളുത്തുള്ളി

9.ആവശ്യത്തിന് ഉപ്പ്

10.നെല്ലിക്കാ വലുപ്പത്തിൽ പുളി കുതിർത്തത്

തയ്യാറാക്കുന്ന വിധം

മൂന്നു മുതൽ എട്ടു വരെയുള്ള ചേരുവകൾ നന്നായിട്ട് വറുത്തെടുക്കുക
ശേഷം ഒരു മിക്സിയുടെ ജാർ ലേക്ക് മാറ്റുക
അതേ പാത്രത്തിൽ തന്നെ പുതിനയിലയും മല്ലിയിലയും ചെറുതായിട്ടൊന്നു വയറ്റി എടുക്കുക,

നേരത്തെ മിക്സിയുടെ ജാർ ലേക്ക് മാറ്റിയ ചേരുവകൾ നന്നായി പൊടിച്ചെടുക്കുക
അതിനുശേഷം അതിലേക്ക് പുതിനയിലയും മല്ലിയിലയും ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക

ശേഷം കടുക് താളിച്ച് ചമ്മന്തി ഇതിലേക്ക് ചേർക്കുക
ഇത്രയേ ഉള്ളൂ വളരെ എളുപ്പത്തിൽ പുതിന ചമ്മന്തി റെഡി ആയിട്ടുണ്ട് ഒരു തവണ ഈയൊരു രീതിയിൽ ഒന്ന് തയ്യാറാക്കി നോക്ക് തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചമ്മന്തി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here