ചിക്കൻ ചിക്കി വറുത്തത്
ഉണ്ടാക്കുന്ന വിധം:
ചിക്കൻ അര കിലോ വെള്ളം ചേർക്കാതെ വേവിച്ചു വയ്ക്കുക. ഒരു പാൻ ചൂടാക്കി 2 സ്പൂൺ എണ്ണ ഒഴിച്ച് തേങ്ങാ കൊത്ത് ചേർത്ത് ചൂടാക്കിയ ശേഷം 3 സവാള അരിഞ്ഞത് , പച്ചമുളക്, വേപ്പില ചേർത്ത് വഴറ്റി അതിലേക്ക് ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് ഒരു സ്പൂൺ ചേർക്കാം.
5 മിനിട്ട് ന് ശേഷം മഞ്ഞൾ പൊടി അര സ്പൂൺ ചേർക്കുക.ഇതിലേക്ക് വേവിച്ച ചിക്കൻ ഉടച്ച് ചേർക്കണം.
5 മിനിട്ട് ഓളം നന്നായി mix ചെയ്യണം. ശേഷം 4 സ്പൂൺ തേങ്ങ ചേർത്ത് 5 മിനുട്ട് വഴറ്റുക.
ഇതിലേക്ക് മല്ലിപൊടി 1 സ്പൂൺ -മുളക് പൊടി , കുരുമുളക് പൊടി എരിവിന് ചേർത്ത് ഗരംമസാല, കറിവേപ്പില ചേർത്ത് ഫ്രൈ ചെയ്യുക.
ആവശ്യത്തിന് എണ്ണ ഇടയക്ക് ചേർക്കണം. ഇതൊരു കിടിലൻ ചിക്കൻ ഫ്രൈ ആണ്. ഉണ്ടാക്കി തന്നെ രുചി അറിയണം. ഒരിക്കൽ ഉണ്ടാക്കി നോക്കൂ …….
വളരെ രുചികരമായ ചിക്കൻ ചിക്കി വറുത്തത് തയ്യാറായി എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക അ
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ ചിക്കി വറുത്തത് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.