Home Beef ഇന്ന് ഞാൻ ഒരു കിടിലം റെസിപ്പി ആയിട്ടാണ് വന്നിരിക്കുന്നത്….ബീഫ് ധം ബിരിയാണി… ഹോട്ടലിൽ കിട്ടുന്ന...

ഇന്ന് ഞാൻ ഒരു കിടിലം റെസിപ്പി ആയിട്ടാണ് വന്നിരിക്കുന്നത്….ബീഫ് ധം ബിരിയാണി… ഹോട്ടലിൽ കിട്ടുന്ന അതെ രുചിയിൽ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നമ്മൾക്ക് തയ്യാറാക്കി എടുക്കാൻ കഴിയും എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

ബീഫ് ധം ബിരിയാണി

Ingrediants

Jeerakasala Rice : 1/2 Kg
Beef : 1 Kg Onion : 4 Nos
Tomato : 3 Nos
Green Chilly : 5 Nos
Curd : 2 Tbsp
Ginger-Garlic Paste : 2 Tbsp
Turmeric Powder : 2 Tsp
Coriander Powder : 1 Tbsp
Garam Masala : 1.5 Tbsp
Fennel Powder : 1 Tbsp
Pepper Powder : 1 Tsp
Coriander Leaves ,
Mint &Curry leaves Cloves ,
Cardamom Cinnamon Star Anise(Takkolam)
Cashew nuts & Raisins
Sunflower Oil & Ghee
Lemon : 1/2 Piece & Salt

തയ്യാറാക്കുന്ന വിധം

ആദ്യം നമുക്ക് ബീഫ് മഞ്ഞപ്പൊടിയും കുരുമുളകുപൊടിയും ഗരംമസാലയും ആവശ്യത്തിന് ഉപ്പും ചേർത്തു
വേവിച്ചെടുക്കാം .അതുകഴിഞ്ഞു ബിരിയാണി അരി നെയ്യിൽ വറുത്തെടുത്തതിന് ശേഷം വേവിച്ചെടുക്കാം.പിന്നെ നമ്മൾ cashew nuts ഉം മുന്തിരിയും സവാളയും നെയ്യിൽ വറുത്തെടുത്തു മാറ്റി വക്കണം.ഇനി ബീഫ് മസാല ഉണ്ടാക്കാനായിട്ടു ഏതെങ്കിലും refined ഓയിൽ എടുക്കണം.അത് ഒരു പാനിൽ ഒഴിച്ച് ചൂടായിവരുമ്പോൾ സവാളയും ഇഞ്ചിവെളുത്തുള്ളി പേയ്സ്റ്റും പച്ചമുളകും ചേർത്ത് നല്ലപോലെ വഴറ്റിക്കൊടുക്കണം.ഈ സമയത്തു നമുക്ക് ഉപ്പും ചേർത്തുകൊടുക്കാം.അതുകഴിഞ്ഞാൽ തക്കാളിയും ചേർത്ത് വഴറ്റിക്കൊടുക്കാം. ശേഷം മഞ്ഞപ്പൊടിയും മല്ലിപൊടിയും ഗരംമസാല പൊടിയും പെരുംജീരകപൊടിയും ചേർത്ത് ഇളക്കി പൊടിയുടെ പച്ച ചൊവ മാറുന്നതുവരെ വഴറ്റിക്കൊടുക്കണം.
ശേഷം വേവിച്ചുവച്ചിരിക്കുന്ന ബീഫ് ചേർത്ത് ഇളക്കികൊടുക്കാം.അതിന്റെ കൂടെ തന്നെ മല്ലിയിലയും പുതിനയിലയും കറിവേപ്പിലയും ചേർത്ത് ഇളക്കികൊടുക്കണം.കുറച്ചു നേരം അടച്ചുവച്ചു ബീഫ് മസാല ഡ്രൈ ആയി വരുമ്പോൾ തൈരും നാരങ്ങാ നീരും ചേർത്ത് കൊടുക്കാം ബീഫ് മസാല റെഡി.
അടുത്തതായിട്ടു ധം ചെയ്യാനായി ഒരു വല്യ ഉരുളിയിൽ നെയ്യൊഴിച്ചു വേവിച്ചുവച്ചിരിക്കുന്ന ചോറും ബീഫ് മസാലയും വറു ത്തുവച്ചിരിക്കുന്ന cashew nuts ഉം മുന്തിരിയും സവാളയും മല്ലിയിലയും പുതിനയിലയും കറിവേപ്പിലയും ഓരോരോ ലയർ ആയി വച്ചുകൊടുക്കാം. ശേഷം ഉരുളിയുടെ ചുറ്റും മൈദ വച്ചു എയർ പോകാത്തവിധം അടച്ചുവക്കണം.അടച്ചുവച്ചതിനുശേഷം അടപ്പിനുമുകളിൽ ഭാരമുള്ള എന്തെങ്കിലും വച്ചുകൊടുക്കണം.ഒരു 5 മിനിറ്റ് ധം ചെയ്തെടുത്തൽ മതി.അപ്പോഴേക്കും നമ്മുടെ ബീഫ് ബിരിയാണി റെഡി.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബീഫ് ദം ബിരിയാണി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here