തനി നാടൻ മട്ടൻ കറി
ചേരുവകൾ
മട്ടൻ -750 ഗ്രാം
മഞ്ഞൾപൊടി അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ചെറിയ ഉള്ളി ഉള്ളി 250ഗ്രാം
ഇഞ്ചി ഒരു വലിയ കഷണം
വെളുത്തുള്ളി -10 അല്ലി
പച്ചമുളക്-6
സവാള-3
മുളകുപൊടി ഒരു ടേബിൾസ്പൂൺ
മല്ലിപ്പൊടി ഒന്നര ടേബിൾസ്പൂൺ
പെരുംജീരകപ്പൊടി ഒരു ടീസ്പൂൺ
കറിവേപ്പില
തേങ്ങാക്കൊത്ത് കാൽ കപ്പ്
വെളിച്ചെണ്ണ 4 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ 2 കപ്പ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും കഴുകി വൃത്തിയാക്കിയ മട്ടനും ചേർത്ത് അടച്ചു വച്ച് വേവിക്കണം.
മട്ടൻ വേവുന്ന സമയം കൊണ്ട് ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് ഇവ നന്നായി ചതച്ചെടുക്കണം. കല്ലിൽ ചതച്ച് എടുക്കുന്നതാണ് നല്ലത്.
ഒരു പാത്രത്തിൽ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ചതച്ചുവെച്ച ഉള്ളിയും ,വെളുത്തുള്ളിയും ,ഇഞ്ചിയും ,പച്ചമുളകും, നീളത്തിൽ അരിഞ്ഞ സവാളയും ചേർത്ത് 2 മിനിറ്റ് വഴറ്റുക. ഇത് മട്ടനിലേക്ക് ചേർത്ത് കൊടുക്കാം.മട്ടന് മൊത്തത്തിൽ 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയാണ് വേവാനുള്ള സമയം.
അടച്ചു വച്ച് ചെറിയ തീയിൽ വേവിക്കുക. ഏകദേശം 30 മിനിറ്റ് വേവിക്കണം.
മറ്റൊരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി മുളകുപൊടിയും മല്ലിപ്പൊടിയും പെരുംജീരകപൊടിയും വഴറ്റുക. പച്ച മണം മാറുമ്പോൾ അര കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കണം.
ഇത് വെന്ത കറിയിലേക്ക് ചേർത്തു കൊടുക്കുക. മസാലകൾ മട്ടനിലേക്ക് പിടിക്കാൻ10 മിനിറ്റ് കൂടി കറി അടച്ചു വച്ച് ചെറിയ തീയിൽ വേവിക്കണം .
വീണ്ടും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടി ചൂടാക്കി തേങ്ങാക്കൊത്തും കറിവേപ്പിലയും വറുത്ത് കറിയിലേക്ക് ഒഴിച്ചു കൊടുക്കാം. രുചികരമായ മട്ടൻ കറി തയ്യാർ.
(മട്ടൻ വേവിക്കുമ്പോൾ ഏറ്റവും ചെറിയ തീയിൽ വേണം വേവിക്കാൻ.അല്ലെങ്കിൽ കരിയാൻ സാധ്യതയുണ്ട്.
പ്രഷർ കുക്കറിൽ ആണ് തയ്യാറാക്കുന്നത് എങ്കിൽ ഉള്ളിയും, മസാലയും ഒരുമിച്ചു വഴറ്റി മട്ടനിലേക്ക് ചേർത്ത്, ഒന്നര കപ്പ് വെള്ളവും ചേർത്ത് കുക്കറിൽ ഒരു വിസിൽ വന്നതിനു ശേഷം ചെറിയ തീയിൽ 15 മിനിറ്റ് വേവിക്കണം.)
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മട്ടൻ കറി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.