ചിക്കൻ കുഴിമന്തി
Ingredients
ബസ്മതി അരി:1/2kg
ചിക്കൻ:1/2kg
കുരുമുളക്:1tbsp
മല്ലി:1/2tbsp
മാഗ്ഗി ക്യൂബ് :1 1/2ക്യൂബ്
സൺഫ്ലവർ ഓയിൽ:100ml
ഉപ്പ്
വെള്ളം
Red and yellow food colour
തയ്യാറാക്കുന്ന വിധം
ആദ്യം അരി വെള്ളത്തിൽ 1/2മണിക്കൂർ കുതിർത്തുവെച്ചു ശേഷം ഒരുചരുവത്തിൽ വെള്ളം വെച്ച് ഉപ്പ് ഇട്ട് അതിലേക്ക് അരി ഇട്ട് വേവിച്ചു ഓട്ടിയെടുക്കുക.
ഇനി ബിരിയാണി pot എടുത്ത് അതിലേക്ക് ചിക്കൻ ഇട്ട് അതിലേക്ക് കുരുമുളകും മല്ലിയും പൊടിച്ചത് ചേർക്കാം.വേണമെങ്കിൽ റെഡ് ഫുഡ് കളർ ചേർക്കാം.
ഇനി ഇതിലേക്ക് മാഗ്ഗിക്യൂബ് ഇട്ട് നന്നായി ചിക്കനിൽ പിടിപ്പിക്കാം. 5മിനുട്ട് മിക്സ് ചെയ്യുമ്പോഴേ അവയൊക്കെ ചിക്കനിൽ പിടിക്കൂ. ഇനി ഇതിലേക്ക് ഓയിൽ ചേർത്തു നന്നായി ഫ്രൈ ചെയ്തെടുക്കാം.
ഇനി ഇതിന് മുകളിലേക്ക് ചോറ് ഇട്ട് മുകളിലായി മഞ്ഞ കളർ അൽപ്പം വെള്ളത്തിൽ കലക്കി ഒഴിച്ച് കൊടുക്കാം. ശേഷം ഒരുപാത്രത്തിൽ കനൽ വെച്ച് അത് ചോറിന് മുകളിൽ മെല്ലെ വെച്ച് അതിലേക്ക് ഓയിൽ ഒഴിച്ച് പെട്ടെന്ന് തന്നെ അടച്ചു വെക്കാം.
എന്നിട്ട് കുറച്ചു സമയം(5-10min) തീ കത്തിച്ചു ഓഫ് ചെയ്യാം. 1/2മണിക്കൂറിൻ ശേഷം തുറന്നു നോക്കാം. ചിക്കൻ കുഴിമന്തി തയ്യാർ.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ കുഴിമന്തി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.