എഗ്ഗ് 65
ചേരുവകൾ
1. പുഴുങ്ങിയ മുട്ട – 5
2. കടല പൊടി – 1/4 കപ്പ്
3. മുളക്പൊടി – 1 1/2 ടീസ്പൂൺ
4. ഗരം മസാല – 1/4 ടീസ്പൂൺ
5. വെളുത്തുള്ളി – 1 1/2 ടേബിൾ സ്പൂൺ
6. ഇഞ്ചി – 1 ടീസ്പൂൺ
7. കറി വേപ്പില
8. ഉണക്കമുളക് – 4 എണ്ണം
9. മുട്ട – 1
10. ടൊമാറ്റോ സോസ് – 1 1/2 ടേബിൾ സ്പൂൺ
ഉണ്ടാക്കുന്ന വിധം
പുഴിങ്ങിയ അഞ്ച് മുട്ട മുറിച്ച് അതിലെ മഞ്ഞ കരു മാറ്റുക മുട്ടയുടെ വെള്ള ചെറുതായി അരിയുക . അതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക .
അതിലേക്ക് കടല പൊടിയും മുളക്പൊടി യും ഗരം മസാലയും ഇഞ്ചി ചെറുതായി അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും ഒരു മുട്ടയുടെ പകുതിയും ഉപ്പും ഇട്ടതിനു ശേഷം നന്നായി ഇളക്കി കൊടുക്കുക .
അതിനുശേഷം ഒരു പാത്രത്തിൽ ഓയിൽ ചൂടാക്കി അതിലേക്ക് കുറച്ച് കുറച്ച് ഇട്ടിട്ട് ഫ്രൈ ചെയ്യുക . അതിനുശേഷം ഒരു പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് അതിലേക്ക് വെളുത്തുള്ളിയും ഉണക്ക മുളകും കറി വേപ്പിലയും ഇട്ട് വയറ്റുക. ഇനി ഇതിലേക്ക് ഫ്രൈ ചെയ്ത മുട്ട ഇട്ടു കൊടുക്കുക.
അതുകഴിഞ്ഞ് കുറച്ച് മുളക്പൊടിയും ടൊമാറ്റോ സോസ് കൂടി ഒഴിച്ച് ഒരു മിനുട്ട് ഇളക്കുക ഈസി ആയി എഗ്ഗ് 65 ഇവിടെ തയ്യാറായി കഴിഞ്ഞു.!!!!😋😋😋
Egg 65 recipe | Egg Fritters | अंडा 65 रेसिपी | മുട്ട ഇരിപ്പുണ്ടേൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ…
വിശദമായ വീഡിയോ കാണുന്നതിനായി കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ എഗ്ഗ് സിക്സ്റ്റി ഫൈവ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.