Home Egg മുട്ട കൊണ്ടു ഒരു വെറൈറ്റി കറി ഉണ്ടാക്കിയാലോ. എഗ്ഗ് മോളി. എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന്...

മുട്ട കൊണ്ടു ഒരു വെറൈറ്റി കറി ഉണ്ടാക്കിയാലോ. എഗ്ഗ് മോളി. എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വെറൈറ്റി വിഭവമാണ്…

എഗ്ഗ് മോളി

ചേരുവകൾ

വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ

വെളുത്തുള്ളി മൂന്ന്

ഇഞ്ചി കുറച്ച്

സവോള ഒന്ന്

പച്ചമുളക് രണ്ട്

കുറച്ചു കറിവേപ്പില

കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി

അര ടീസ്പൂൺ മല്ലിപ്പൊടി

ഒരു ടേബിൾ സ്പൂൺ കുരുമുളക്

ഒരു തക്കാളി

പാൽ

തയ്യാറാക്കുന്ന വിധം ദം

1 പാനിൽ 1 tbsp വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് 3 വെളുത്തുള്ളി , കുറച്ച് ഇഞ്ചി , 1 സവോള , 2 പച്ചമുളക് , കുറച്ച് കറവേപ്പില എന്നിവ ചേർത്ത് വഴറ്റി എടുക്കുക. അതിലേക്ക് 1/4 tsp മഞ്ഞൾ പൊടി , 1/2 tsp മല്ലി പൊടി , 1 tbsp കുരുമുളക് പൊടിച്ചത് ചേർത്ത് വഴറ്റി എടുക്കുക.

ആവശ്യത്തിന് ഉപ്പും ചേർക്കുക. അടുത്തതായി തേങ്ങ പാൽ ആണ് വേണ്ടത്. 1 കപ്പ് രണ്ടാം പാൽ ഒഴിച്ച് കൊടുക്കുക. അതിലേക്ക് 1 തക്കാളി അരിഞ്ഞത് ചേർക്കുക.

കറി കുറുകി വരുമ്പോ 1.25 കപ്പ് ഒന്നാം പാൽ ഒഴിച്ച് തിള വരുന്നതിനു മുൻപ് സ്റ്റൗ ഓഫ് ആക്കി ചൂടോടെ തന്നെ കഴിക്കാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ എഗ്ഗ് മോളി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here