മാഗി ചിക്കൻ നൂഡിൽസ്
ചേരുവകൾ
മാഗി ന്യൂഡിൽസ് നാല് പാക്കറ്റ്
വെള്ളം നാല് കപ്പ്
ഉരുളക്കിഴങ്ങ് ഒന്ന്
തക്കാളി-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് 3 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
കാശ്മീരി മുളകുപൊടി ഒന്നര ടീസ്പൂൺ
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
മാഗി പാക്കറ്റ് മസാല മൂന്നു പാക്കറ്റ്
ചിക്കൻ ചെറുതായി അരിഞ്ഞത് 150 ഗ്രാം
ചീസ് ഓപ്ഷണൽ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ ഓയിൽ ഒഴിച്ച് അതിനുശേഷം ഓയിൽ ചൂടായി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചേർത്ത് നല്ലപോലെ വഴറ്റുക ഇതിലേക്ക് ഉരുളക്കിഴങ്ങ് സവാള ചേർത്ത് ചെറുതായി ഒന്ന് വഴറ്റിയെടുക്കുക.
ചിക്കൻ കൂടി ചേർത്ത് 3 മിനിറ്റ് വഴറ്റിയെടുക്കുക ചിക്കൻ ഉള്ള വെള്ളം എല്ലാം വറ്റിയ തിനെ ശേഷം തക്കാളി ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക.
ഇതിലേക്ക് മുളകുപൊടി മഞ്ഞൾപൊടിചേർത്ത് 10 മിനിറ്റ്കൂടി മൂടിവെച്ച് വേവിക്കുക. നല്ലപോലെ വഴറ്റിയതിനു ശേഷം ഇതിലേക്ക് വെള്ളം ചേർത്ത് നല്ലപോലെ തിളപ്പിച്ചെടുക്കുക തിളച്ചതിനുശേഷം മാഗി പാക്കറ്റ് മസാല ചേർക്കുക.
ആവശ്യത്തിനുള്ള ഉപ്പ് കൂടെ ചേർത്ത് കൊടുക്കുകഅതിനുശേഷം മാഗി ചേർത്ത് കൊടുത്ത മൂടിവെച്ച് വേവിക്കുക.
വെന്തതിനുശേഷം ഇതിനു മുകളിലായി ചീസ് ചേർത്തുകൊടുക്കാം സൂപ്പർ ടേസ്റ്റിൽ ഉള്ള മാഗി ചിക്കൻ നൂഡിൽസ് റെഡിയായി…
വളരെ രുചികരമായ വിഭവം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മാഗി ചിക്കൻ ന്യൂഡിൽസ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.