Home Recipes ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് മോതകം/സുഖിയൻ തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്ത് നോക്കൂ ഇത്...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് മോതകം/സുഖിയൻ തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്ത് നോക്കൂ ഇത് തയ്യാറാക്കാൻ വളരെ സിംപിളാണ് ഒരു ടേസ്റ്റി റെസിപ്പി ആണ് ഇത് എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും

മോതകം/സുഖിയൻ
•••••••••••••••••••••••••••
ചേരുവകൾ
************
ശർക്കര ——150 ഗ്രാം
തേങ്ങ ചിരകിയത് —-ഒരു കപ്പ്
മൈദമാവ്—– 200 ഗ്രാം
വേവിച്ച പയർ ——-ഒരു കപ്പ്
ചുക്ക് പൊടി ——ഒരു ടീസ്പൂൺ
ചെറിയ ജീരകം പൊടിച്ചത് —–ഒരു ടീസ്പൂൺ
ഏലക്കായ ചതച്ചത് —-രണ്ട് എണ്ണം
മഞ്ഞൾപൊടി —1/2 ടീസ്പൂൺ
വെള്ളം മാവ് കുഴക്കാൻ ആവശ്യമായത്
വെളിച്ചെണ്ണ പൊരിക്കാൻ ആവശ്യമായത്

പാകം ചെയ്യുന്ന രീതി
*********************
ശർക്കര കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കണം . ചെറുതായിട്ട് കുറുകിവരുമ്പോൾ അതിലേക്ക് തേങ്ങ ചേർക്കണം. വെള്ളം വറ്റി വന്നാൽ അതിലേക്ക് പയറും ജീരകവും ഏലക്കയും ചുക്കും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. എന്നിട്ട് ചെറുതായിട്ട് ചൂടാറാൻ ആയി മാറ്റിവയ്ക്കാം.
മൈദ മാവിൽ മഞ്ഞപ്പൊടി ചേർത്ത് വെള്ളമൊഴിച്ച് ഇഡ്ഡലി മാവിൻറെ പരുവത്തിൽ കലക്കി എടുക്കണം.
എണ്ണ ചൂടായി വരുമ്പോൾ നേരത്തെ ചൂടാറാൻ വെച്ച പയർ ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്ത് മാവിൽ മുക്കി എണ്ണയിൽ ഇട്ട് പൊരിച്ചു കോരാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here