Home Recipes കുട്ടികളെ പാട്ടിലാക്കാന്‍ പൊട്ടറ്റോ സ്‌മൈലി😊 എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

കുട്ടികളെ പാട്ടിലാക്കാന്‍ പൊട്ടറ്റോ സ്‌മൈലി😊 എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

POTATO SMILEY
കുട്ടികളെ പാട്ടിലാക്കാന്‍ പൊട്ടറ്റോ സ്‌മൈലി😊

ചേരുവകൾ

1. ഉരുളക്കിഴങ്ങ് – 2 വലുത്

2. കോൺഫ്ലവർ – 5 ടേബിൾസ്പൂൺ
3. ബ്രഡ് പൊടിച്ചത് – 5 ടേബിൾസ്പൂൺ

4. ബ്രഡ് ക്രംപ്സ് – 1 ടേബിൾസ്പൂൺ

5. ഓയിൽ – 1 ടേബിൾസ്പൂൺ
6. ഓയിൽ – പിരിച്ചെടുക്കാൻ ആവശ്യത്തിന്

7. ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുക്കറിൽ ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചുവെയ്ക്കുക. ഒരു പാത്രത്തിലേക്ക് ഉരുളക്കിഴങ്ങ്, കോൺഫ്ളവർ, ബ്രഡ് പൊടിച്ചത്, ബ്രഡ് ക്രംപ്സ്, ഉപ്പ് എന്നിവ ചേർത്ത് മാവ് കുഴച്ചെടുക്കുക. അതിലേക്ക് ഓയിൽ ചേർത്ത് നന്നായി യോജിപ്പിക്കുക.

കുറച്ചു മാവെടുത്ത് ചപ്പാത്തിവലിപ്പത്തിൽ കട്ടിയിൽ പരത്തുക. റൗണ്ട് കട്ടറോ, അടപ്പോ ഉപയോഗിച്ച് സർക്കിൾ ഉണ്ടാക്കുക. ശേഷം സ്ട്രോ ഉപയോഗിച്ച് കണ്ണുകൾ ഉണ്ടാക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് സ്മൈൽ ഉണ്ടാക്കുക.

ചുവടുകട്ടിയുള്ള പാത്രത്തിൽ ഓയിൽ ഒഴിച്ച് തിളപ്പിക്കുക. മീഡിയം ചൂടാവുമ്പോൾ ഫ്രീസ് ചെയ്ത് വച്ചിരിക്കുന്ന സ്മൈലി ഓരോന്നായി ഇടുക. ഗോൾഡൻ കളർ ആകുന്നതുവരെ ഫ്രൈ ചെയ്യുക.
വീഡിയോ കാണാം👉

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here