വട്ടയപ്പം
ചേരുവകൾ
ഒരു കപ്പ് അരിപൊടി
വെള്ളം ആവശ്യത്തിന്
തേങ്ങ ചിരകിയത് അര കപ്പ്
ചോറ് കാൽ കപ്പ്
ഉപ്പ് ആവശ്യത്തിന്
പഞ്ചസാര അഞ്ച് ടേബിൾ സ്പൂൺ
ഈസ്റ്റ് ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് അരിപൊടി ഒരു ബൗളിലേക്ക് ഇട്ടുകൊടുത്തതിനുശേഷം കുറച്ച് വെള്ളം ഒഴിച്ച് അതിനെ കലക്കിയെടുക്കുക..
ഒരു മിക്സിയുടെ ജാർലേക്ക് കാൽ കപ്പ് ചോറും അരക്കപ്പ് തേങ്ങ ചിരകിയതും ആവശ്യത്തിന് ഉപ്പും അഞ്ചു ടേബിൾ സ്പൂൺ പഞ്ചസാരയും ശേഷം അതിലേക്ക് ആദ്യം കലക്കിവെച്ച മാവിൽ നിന്ന് കുറച്ചു ഒഴിച്ചു കൊടുക്കുക ശേഷം ഇതിനെ നല്ലതുപോലെ ഒന്ന് അടിച്ചെടുക്കാം…
ശേഷം അതിലേക്ക് നേരത്തെ കലക്കിവെച്ച മാവ് മുഴുവൻ ആയിട്ടും ചേർത്ത് കൊടുക്കുക.. ശേഷം ഒന്നുകൂടി അടിച്ചെടുത്ത് അതിനെ ഒന്ന് പൊന്തി വരാൻ വേണ്ടി മാറ്റി വയ്ക്കുക..
ശേഷം ഏത് പത്രത്തിലാണ് നമ്മൾ വട്ടയപ്പം തയ്യാറാക്കുന്നത് എങ്കിൽ അതിലേക്ക് എണ്ണ തേച്ചു കൊടുത്തു മാവ് ഒഴിക്കുക ശേഷം നമുക്ക് വേവിച്ചെടുക്കാം..
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വട്ടയപ്പം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.