Home Break fast റസ്റ്റോറന്റ്ൽ നിന്നും വാങ്ങുന്ന അതെ രുചിയിൽ വെറും രണ്ട് മിനിറ്റ് കൊണ്ട് വീട്ടിൽ തന്നെ തയ്യാറാക്കിയ...

റസ്റ്റോറന്റ്ൽ നിന്നും വാങ്ങുന്ന അതെ രുചിയിൽ വെറും രണ്ട് മിനിറ്റ് കൊണ്ട് വീട്ടിൽ തന്നെ തയ്യാറാക്കിയ എടുക്കാൻ കഴിയുന്ന ഒരു അടിപൊളി പാൻകേക്ക്.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു രുചികരമായ ബ്രേക്ഫാസ്റ്റ് ആണിത്…

പാൻ കേക്ക്

ചേരുവകൾ

പാൽ രണ്ട് കപ്പ്

നാരങ്ങാനീര് ഒരു ടേബിൾസ്പൂൺ

ബട്ടർ നാല് ടേബിൾസ്പൂൺ

മൈദ ഒന്നര കപ്പ്

ബേക്കിംഗ് പൗഡർ ഒരു ടേബിൾസ്പൂൺ

ഉപ്പ് ആവശ്യത്തിന്

പഞ്ചസാര മൂന്ന് ടേബിൾ സ്പൂൺ

മുട്ട ഒന്ന്

വാനില എസൻസ് അരടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം രണ്ട് കപ്പ് ഇളംചൂടുള്ള പാൽ എടുക്കുക അതിലേക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ശേഷം നന്നായി മിക്സ് ചെയ്ത് മാറ്റിവയ്ക്കുക..

നാല് ടേബിൾ സ്പൂൺ ബട്ടർ എടുത്ത് ചൂടാക്കുക. ശേഷം വലിയൊരു ബൗള എടുത്ത് അതിലേക്ക്  അരക്കപ്പ് മൈദ ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡർ ആവശ്യത്തിന് ഉപ്പ് പഞ്ചസാര മൂന്ന് ടേബിൾസ്പൂൺ ഇട്ട് നന്നായി മിക്സ് ചെയ്യുക..

ഇതിലേക്ക് നമ്മൾ ചൂടാക്കി വെച്ച ബട്ടർ ചേർത്ത് കൊടുക്കുക.. അതിലേക്ക് ഒരു മുട്ട കൂടി ചേർത്ത് നമ്മൾ നേരത്തെ മാറ്റിവെച്ച് പാലെടുത്ത് ഒഴിച്ചു കൊടുക്കുക. ശേഷം നന്നായി മിക്സ് ചെയ്ത് എടുക്കാം..

അര ടീസ്പൂൺ വാനില എസ്സൻസ് കൂടി ചേർത്ത് അതിനെ ഒന്നു കൂടി മിക്സ് ചെയ്ത് റെസ്റ്റ് ചെയ്യാൻ വെക്കാം. പാൻ ചൂടായതിനു ശേഷം നമുക്ക് അതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്..

വളരെ രുചികരമായ പാൻകേക്ക് തയ്യാറായി.. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പാൻകേക്ക്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here