KFC CHICKEN STRIPS
ചേരുവകൾ
ഘട്ടം 1: ചിക്കൻ മാരിനേഷൻ
ചിക്കൻ ബ്രെസ്റ്റ് 600gm (boneless and skinless) സ്ട്രിപ്പുകളായി മുറച്ചത്
1Tbsp മുളകുപൊടി
1Tsp ഉപ്പ്
1Tsp കുരുമുളക് പൊടി
1/2Tsp വെളുത്ത കുരുമുളക് പൊടി
1Tsp സോയ സോസ്
1Tsp വിനാഗിരി
1.5tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
എല്ലാ ചേരുവകളും ചേർത്ത് അതിൽ ചിക്കൻ കഷ്ണങ്ങൾ ചേർക്കുക. ഇത് നന്നായി കലർത്തി 3 മണിക്കൂർ മാരിനേറ്റ് ചെയ്യുക fridgeൽ.
ഘട്ടം 2: ബാറ്റർ തയ്യാറാക്കൽ
മൈദ മാവ് :1 കപ്പ്
കോൺഫ്ലോർ: 1 കപ്പ്
മുളകുപൊടി: 1 ടീസ്പൂൺ
കുരുമുളക് പൊടി: 1 ടീസ്പൂൺ
വെളുത്ത കുരുമുളക് പൊടി :1/2 ടീസ്പൂൺ
ബേക്കിംഗ് പൗഡർ: 1/2tsp
വിനാഗിരി: 1 ടീസ്പൂൺ
ഉപ്പ്: 1/2tsp
തണുപ്പിച്ച പാൽ: 1 കപ്പ്
ഒരു വലിയ പാത്രത്തിൽ,dry ചേരുവകൾ നന്നായി ഇതിലേക്ക് തണുത്ത പാൽ ചേർത്ത് ഇളക്കുക.
ഘട്ടം 3: ഫൈനൽ കോട്ടിംഗും ഡീപ് ഫ്രൈയിംഗും
മാവ് (മൈദ): 2 കപ്പ്
Sunflower oil: for deep frying
ചിക്കൻ ബ്രെഡ് ചെയ്യുമ്പോൾ ഇടത്തരം ഉയർന്ന ചൂടിൽ ചട്ടിയിൽ എണ്ണ ചൂടാക്കാൻ ആരംഭിക്കുക. .
സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ വേവിക്കുക.
മാരിനേറ്റ് ചെയ്ത ചിക്കൻ സ്ട്രിപ്പുകൾ മൈദപൊടിയിൽ കോട്ട് ചെയ്യുക,ഇനി തയ്യാറാക്കിയ ബാറ്ററിലേക്ക് മുക്കി അവസാനം മൈദപ്പൊടിയിൽ വീണ്ടും മുക്കി നന്നായി കോട്ട് ചെയ്യുക.
അധിക മാവ് കൊടഞ്ഞ് കളഞ്ഞ് ഇടത്തരം തീയിൽ എണ്ണയിൽ വറുക്കുക.
ബാക്കിയുള്ള ചിക്കൻ ബാച്ചുകളായി വറക്കുക.
രുചികരമായ KFC ചിക്കൻ സ്ട്രിപ്പുകൾ തയ്യാറാണ്……
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.