Home Recipes വാഴക്കൂമ്പ് തോരൻ ഉണ്ടാക്കാൻ ഇനി കൂമ്പ് അരിഞ്ഞ് കഷ്ടപ്പെടേണ്ട.. അഞ്ചുമിനിറ്റിനുള്ളിൽ കൂമ്പ് തയ്യാറാക്കാം…. വളരെ എളുപ്പത്തിൽ...

വാഴക്കൂമ്പ് തോരൻ ഉണ്ടാക്കാൻ ഇനി കൂമ്പ് അരിഞ്ഞ് കഷ്ടപ്പെടേണ്ട.. അഞ്ചുമിനിറ്റിനുള്ളിൽ കൂമ്പ് തയ്യാറാക്കാം…. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാൻ കഴിയുന്ന ഈ റെസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

വാഴക്കൂമ്പ് തോരൻ

ചേരുവകൾ

1.വാഴക്കുമ്പ്- 1

2.ചെറുപയർ -അര കപ്പ്

3.തേങ്ങ ചിരകിയത്- ഒരു കപ്പ്

മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

മുളകുപൊടി- ഒരു ടീസ്പൂൺ

ജീരകപ്പൊടി -അര ടീസ്പൂൺ

വെളുത്തുള്ളി ചതച്ചത്- 4 അല്ലി

ഉപ്പ് -ആവശ്യത്തിന്

4.വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

കടുക്- ഒരു ടീസ്പൂൺ

കറിവേപ്പില

ഉണക്ക മുളക്-2

തയ്യാറാക്കുന്ന വിധം

വാഴക്കൂമ്പിലെ ഏറ്റവും മുകളിലത്തെ 6 മുതൽ 8 വരെ ഇതളുകൾ അടർത്തി മാറ്റുക.

ചെറുപയർ ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവിച്ച് വെക്കണം.

ഇത് വലിയ കഷണങ്ങളാക്കി മുറിച്ചു മിക്സിയിൽ 5 തവണ പൾസ് ബട്ടൺ അമർത്തുക. ഇതിലേക്ക് നികക്കെ വെള്ളമൊഴിച്ച് വീണ്ടും പൾസ് ബട്ടൺ അഞ്ച് തവണ അമർത്തുക.

കൂമ്പ് ഒരുപാട് അരഞ്ഞ് പോകാതെ ശ്രദ്ധിക്കണം.

ഇനി ഇതിൽ നിന്നും കൂമ്പ് കൈകൊണ്ട് നന്നായി പിഴിഞ്ഞെടുക്കണം. ഒരു പാത്രത്തിൽ നിരത്തി വലിയ കഷണങ്ങളും നാരുകളും ഉണ്ടെങ്കിൽ എടുത്തു മാറ്റുക.

ഇത് അരക്കപ്പ് വെള്ളവും, മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവിച്ചെടുക്കുക.

വെന്ത കൂമ്പിലേക്ക് രണ്ടാമത്തെ ചേരുവകൾ ചേർത്ത് കൈ കൊണ്ട് ഇളക്കി യോജിപ്പിക്കണം.

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച് ,ഉണക്കമുളകും കറിവേപ്പിലയും വഴറ്റുക. ഇതിലേക്ക് കൂമ്പും, വേവിച്ച ചെറുപയറും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി എല്ലാംകൂടി യോജിച്ച് വരുമ്പോൾ തീ ഓഫ് ചെയ്യാം.

രുചികരമായ കൂമ്പു ചെറുപയർ തോരൻ തയ്യാർ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വാഴക്കൂമ്പ് തോരൻ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here