Home Break fast Hi Friends, ഇന്ന് ഞാൻ നിങ്ങൾക്കെല്ലാം വളരെയധികം ഇഷ്ടമുള്ള ഒരു വെജിറ്റേറിയൻ ഫുഡ് റെസിപ്പി...

Hi Friends, ഇന്ന് ഞാൻ നിങ്ങൾക്കെല്ലാം വളരെയധികം ഇഷ്ടമുള്ള ഒരു വെജിറ്റേറിയൻ ഫുഡ് റെസിപ്പി ആണ് പരിചയപ്പെടുത്തുന്നത് .വളരെ പെട്ടെന്ന് കുറഞ്ഞ ചേരുവകകൾകൊണ്ട് ഉണ്ടാക്കാവുന്നതേ ഉള്ളു. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

 

മസാല ദോശ

Ingrediants

Required Dosa Batter
Potato : 3 Nos ,
Onion : 2 Nos
Green chilly : 2 Nos
Ginger : 2 Tsp
Turmeric Powder : 1 Tsp
Red Chilly : 2 Nos
Mustard Seeds & Urad Dal
Curry Leaves ,Coriander Leaves
Salt & Oil

തയ്യാറാക്കേണ്ട വിധം

ആദ്യം നമുക്ക് മസാല ഉണ്ടാക്കാം.അതിനായി ഒരു പാൻ അടുപ്പത്തു വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കാം.എണ്ണ ചൂടായിവരുമ്പോൾ ഉഴുന്നും കടുകും ഇട്ടു പൊട്ടുമ്പോൾ വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് കൊടുക്കാം.ശേഷം അരി ഞ്ഞുവച്ചിരിക്കുന്ന സവാളയും ഇഞ്ചിയും പച്ചമുളകും ചേർത്ത് വഴറ്റിക്കൊടുക്കാം.ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് കൊടുക്കണം .സവാള ഒരു 2 മിനിറ്റ് വഴറ്റിയ ശേഷം വേവിച്ചു ഉടച്ചുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങു ചേർത്തിളക്കി കൊടുക്കണം.അതിന്റെ കൂടെ മഞ്ഞപ്പൊടി ചേർത്ത് കൊടുക്കാം.പെട്ടെന്ന് ഉരുളക്കിഴങ്ങു കൂട്ടിയോജിച്ചു കിട്ടാൻ വേണ്ടി കുറച്ചു വെള്ളം ചേർത്ത് കൊടുക്കാം(5 – 6 Tbsp ).വെള്ളം ചേർത്തുകൊടുക്കുമ്പോൾ നമുക്ക് നല്ലപോലെ കുഴഞ്ഞ പരുവത്തിൽ മസാല ആക്കി എടുക്കാം.ഒരുപാടു വെള്ളം ചേർക്കരുത്.അവസാനമായിട്ടു മല്ലിയില ചെറുതായിട്ട് അറിഞ്ഞത് ചേർത്തുകൊടുക്കാം .അപ്പോഴേക്കും നമ്മുടെ മസാല റെഡി.

അടുത്തതായി നമ്മുടെ വീടുകളിലെല്ലാം ഉള്ള ദോശമാവ് ഉപ്പു ചേർത്ത് കലക്കി എടുക്കാം.എന്നിട്ടു ഒരു ദോശപാനിൽ നല്ലെണ്ണ തടകി ദോശമാവ് ഒഴിച്ച് നല്ല വലുപ്പത്തിൽ പരത്തി എടുക്കണം.തവിയോ ചെറിയ സ്റ്റീൽ കിണ്ണമോ ഉപയോഗിച്ച് വളരെ കനംകുറച്ചുവേണം ദോശ പരത്തി എടുക്കാൻ.ശേഷം ദോശയുടെ മുകളിൽ നെയ്യോ നല്ലെണ്ണയോ തൂകി കൊടുക്കാം.അപ്പോഴേക്കും നല്ല രീതിയിൽ ദോശയുടെ 2 വശവും നല്ലപോലെ മൊരിഞ്ഞു കിട്ടും.അതിനുശേഷം ദോശയുടെ പകുതിക്കുവച്ചു നമുക്ക് ആവശ്യമുള്ള മസാല വച്ച് കൊടുക്കാം.എന്നിട്ടു പകുതിയിൽവെച്ചു ദോശ മടക്കി എടുക്കാം.മസാല ദോശ ചൂടോടെ വിളമ്പാം..കഴിക്കാം..

Pls click the clink for detailed video

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here