*പണ്ട് ഇഡലി ഉണ്ടാക്കാൻ പൂവരശ് ഇല*
*ഉപയോഗിച്ചിരുന്നു . പഴയ കാല പ്രഭാത ഭക്ഷണങ്ങൾ തരുന്ന ഉണർവും ഉന്മേഷവും ഇന്ന് ഇല്ല .
എപ്പോൾ നോക്കിയാലും ക്ഷീണവും തളർച്ചയും ഉള്ള ജനത .
പ്ലാവ് ഇല കുമ്പിൾ കുത്തി ചൂട് കഞ്ഞി കുടിച്ച ഒരു ജനത ഇവിടെ**ഉണ്ടായിരുന്നു .
അവർക്ക് തൈറോയിഡ് ഉണ്ടായിരുന്നില്ല .വട്ടയിലയിൽ ആഹാരം കഴിക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കും , നാഡിവ്യൂഹത്തെ ശക്തിപ്പെടുത്തും ,കഫത്തെ ഇല്ലാതെ ആക്കും .
പൂവരശ് ത്വക്ക് രോഗങ്ങൾ വരാതെ ഇരിക്കാൻ നല്ലതാണ് .
ഇനി ഇഡലി* *ഉണ്ടാക്കുമ്പോൾ പൂവരശ് ഇല ഇട്ട് മാവ് ഒഴിച്ചേ ഇഡലി ഉണ്ടാക്കും എന്ന് തീരുമാനിക്കണം . നെഞ്ച് അരപ്പ് വന്നാൽ തെങ്ങിന്റെ ഈർക്കിൽ ചവച്ച് നീർ ഇറക്കാൻ പറഞ്ഞ പഴയ* *തലമുറക്ക് ഓരോ ഇലയുടെ യും ഗുണം* *അറിയാമായിരുന്നു .*
*മഞ്ഞൾ ഇല ,വാഴയില, പരുത്തിയില, വയണ ഇല, പൂവരശിന്റെ ഇല, മാവിലയിലും, പേരയിലയിലും കശുമാവിന്റെ ഇലയിലും അട ഉണ്ടാക്കാം .
ഓരോന്നിനും ഓരോ flavor ആണ്.*
*വാഴയിലയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഇനി എല്ലാവരും ഭക്ഷണം വിളമ്പാനും , ഭക്ഷണം പൊതായാനും , അടച്ച് വെക്കാനും എല്ലാം വാഴ ഇലയേ* *ആശ്രയിക്കും .
വാഴ ഇലയിൽ തട്ടി വീഴുന്ന ആവി വെള്ളം* *ഔഷധമാണ് .*
*ഇതിൽ ചൂടുള്ള ആഹാരം* *വിളമ്പുന്നതിലൂടെ വാഴയിലയിലെ ന്യൂട്രിയന്റുകൾ ബഹിർഗമിക്കുവാനും ആഹാരത്തോടൊപ്പം കലരുവാനും സഹായിക്കുന്നു .ഇലകളില്‍ ഭക്ഷണം കഴിക്കുന്നത് രക്തം ശുദ്ധിയാക്കാന്‍ നല്ലതാണ്.*
*ശരീരത്തിനുള്ളിലെ ടോക്സിനുകള്‍ നീക്കം ചെയ്യാനും കിഡ്നി, ബ്ലാഡര്‍ പ്രശ്നങ്ങള്‍* *പരിഹരിക്കാനും ഇലകളില്‍ ഭക്ഷണം സഹായിക്കും.
ശരീരത്തിലെ* *അവയവങ്ങള്‍ക്ക് ഉറപ്പുനല്‍കാനിത് നല്ലതാണ് , ചർമ്മ സൗന്ദര്യത്തിനും വാഴയിൽ ഭക്ഷണം നല്ലത് തന്നെ .
ഓരോ ഇലക്കും ഉള്ള ഔഷധ ഗുണങ്ങൾ അറിഞ്ഞ് നമ്മുടെ പൂർവ്വീകർ നൽകിയ ഓർമ്മക്കായി ഇത്തരം ഭക്ഷണം ഇനി കഴിക്കാൻ ശ്രമിക്കുക*