തേങ്ങ ബർഫി.
ചേരുവകൾ
തേങ്ങ രണ്ടെണ്ണം
ഏലക്ക അഞ്ചെണ്ണം
കണ്ടൻസ്ഡ് മിൽക്ക് ഒരു ടിൻ
പഞ്ചസാര അരക്കപ്പ്
നെയ്യ് 3 ടേബിൾ സ്പൂൺ
തേങ്ങ ചിരട്ടയിൽ നിന്നും ഇളക്കിയെടുത്ത് ബ്രൗൺ നിറത്തിലുള്ള തൊലി മാറ്റണം. ചെറിയ കഷണങ്ങളാക്കിയ തേങ്ങയും ഏലക്കയും കൂടി മിക്സിയിൽ നന്നായി ചതച്ചെടുക്കണം. ഒരുപാട് അരഞ്ഞു പോകരുത് അല്പം തരി ഉണ്ടാവണം.
ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി തേങ്ങ ഒരു മിനിറ്റ് ചെറിയ തീയിൽവഴറ്റുക. ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്കും പഞ്ചസാരയും ചേർത്ത് ഇടത്തരം തീയിൽ ഇളക്കി കൊടുക്കണം.
വശങ്ങളിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ നെയ്യ് പുരട്ടിയ പാത്രത്തിൽ നിരത്തി തണുക്കുമ്പോൾ മുറിച്ചെടുക്കാം. രുചികരമായ തേങ്ങാ ബർഫി തയ്യാർ.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.