Green boondhi laddu
Ingredients ::
കടലപ്പൊടി:1cup
ബേക്കിംഗ് സോഡ:1/4tsp
ഉപ്പ് :1/2 tsp
പച്ച ഫുഡ് കളർ:Few drops
പഞ്ചസാര:3/4cup
അണ്ടിപ്പരിപ്പ്&മുന്തിരി
വെള്ളം:ആവിശ്യത്തിന്
സൺഫ്ലവർ ഓയിൽ
തയ്യാറാക്കേണ്ട വിധം
ആദ്യം ഒരു പാത്രത്തിലേക്ക് കടലപ്പൊടിയും ബേക്കിംഗ് സോഡയും ഉപ്പും നന്നായി അരിച്ചെടുക്കാം. ഇനി ഇതിലേക്ക് കുറേശെയായി വെള്ളം ചേർത്തു യോചിപ്പിക്കാം. ദോശമാവിന്റെ പോലെയാവണം. ഇനി ഇതിലേക്ക് ഇഷ്ട്ടമുള്ള കളർ ചേർക്കാം. ഞാൻ പച്ച ജെൽ കളർ ആണ് എടുത്തിട്ടുള്ളത്. 3ഡ്രോപ്പ്. ഇനിയൊരു കാടായിയിലോട്ട് സൺഫ്ലവർ ഓയിൽ ഒഴിച്ചിട്ടുണ്ട്. 500ml ഉണ്ടാവും. ഇനി ഇതിലേക്ക് അണ്ടിപരിപ്പും മുന്തിരിയും ഇട്ട് വറുത്തു കോരുക. ഇനി ബൂന്തി ഉണ്ടാക്കാം. അതിനായി ഇതേ കാടായിയുടെ മുകളിൽ കുഞ്ഞു കുഞ്ഞു ഓട്ടകളയുള്ള പാത്രം വെക്കാം(ചോർ വാർക്കുന്ന കൊട്ട).ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച മാവ് കുറേശെ ഒഴിച്ച് കൊടുക്കാം. അപ്പോൾ ഓയിലിലേക്ക് പത്രത്തിന്റെ തുളയിലൂടെ മാവ് വരും. അത് ഓയിലിൽ ഫ്രൈചെയ്തെടുക്കാം. കരിയാതിരിക്കാൻ ശ്രദ്ധിക്കണം. ശേഷം കോരിമാറ്റം. ഇങ്ങെനെ മാവ് മുഴുവനും ചെയ്യാം. ഇനി ബൂന്തി മുഴുവനും മിക്സിയിലിട്ട് ചേർത്തയൊന്ന് പൊടിച്ചെടുക്കാം. നന്നായി പൊടിയരുത്. ഇനി പഞ്ചസാര പാനി ഉണ്ടാക്കാം. അതിനായി 3/4കപ്പ് പഞ്ചസാരയും 3/4കപ്പ് വെള്ളവും തിളപ്പിക്കാം. ഇതിലേക്ക് ഏലക്ക പൊടിയും ഫുഡ് കളർ ഉം ചേർക്കാം. ഇതൊന്ന് കട്ടി പരിവം ആവുമ്പോൾ ഇതിലേക്ക് ബൂന്തി പൊടിച്ചതും വറുത്ത അണ്ടിപരിപ്പും മുന്തിരിയും ചേർത്തു നന്നായി മിക്സ് ചെയ്തു തീ ഓഫ് ചെയ്യാം. ഇനി ഇത് ലഡ്ഡുവിന്റെ വലുപ്പത്തിൽ ഉരുട്ടിയെടുക്കാം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.