മുളകു ബജ്ജി മസാലയാണ് ഇത്.
ചേരുവകകൾ
**ബാറ്റർ തയ്യാറാക്കാൻ**
കടലമാവ് – 2 കപ്പ്
അരിപ്പൊടി- 1/4 കപ്പ്
മഞ്ഞൾപ്പൊടി – 1/3 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
കായപ്പൊടി – 1/3 ടീസ്പൂൺ
ബേക്കിംഗ് സോഡാ
ഉപ്പ്
വെള്ളം
എണ്ണ (ബജ്ജി പൊരിച്ചെടുക്കാൻ)
ബജ്ജി മുളക്
**മസാല തയ്യാറാക്കാൻ**
സവാള – 3 (ചെറുതായി അരിഞ്ഞത്)
മുളകുപൊടി – 1/2 ടീസ്പൂൺ
ചാറ്റ് മസാല – 3/4 ടീസ്പൂൺ
നാരങ്ങ നീര്
ഉപ്പ്
*തയ്യാറാക്കേണ്ട വിധം*
ആദ്യം മുളക് പൊരിച്ചെടുക്കാനുള്ള ബാറ്റര്‍ തയ്യാറാക്കാം. ഇതിനായി കടലമാവിലേക്ക് അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും മുളക്പൊടിയും കായപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് കുറേശെയായി വെള്ളം ചേര്‍ത്ത് ബാറ്റര്‍ തയ്യാറാക്കാം. ബാറ്ററിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡ കൂടി ചേര്‍ത്ത് കൊടുക്കാം. മുളക് എടുത്ത് അതിന് നടുക്കായി ചെറുതായി കീറി കൊടുത്ത ശേഷം ബാറ്ററില്‍ മുക്കി പൊരിച്ചെടുക്കുക.
മസാല തയ്യാറാക്കാന്‍ സവാള ചെറുതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് മുളക്പൊടി, ചാറ്റ് മസാല, ഉപ്പ്, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കാം. തയ്യാറാക്കി വെച്ചിരിക്കുന്ന മുളക് ബജ്ജിയുടെ നടുക്ക് കീറിയ ശേഷം ഈ മസാല നിറയ്ക്കുക. ശേഷം സേവ് കൂടി മുകളിലായി ഇട്ട് കൊടുക്കുക. നമ്മുടെ മുളക് ബജ്ജി മസാല റെഡി.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.