Home Recipes റവ കൊക്കോനട്ട് ബർഫി | Rava Coconut Burfi കുറഞ്ഞു ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ അര...

റവ കൊക്കോനട്ട് ബർഫി | Rava Coconut Burfi കുറഞ്ഞു ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ അര മണിക്കൂർ കൊണ്ട് ചെയ്തെടുക്കാവുന്ന ഒരു ബർഫി ആണിത് . എല്ലാരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

റവ കൊക്കോനട്ട് ബർഫി | Rava Coconut Burfi

റെസിപ്പി :
റവ -1/2 cup
തേങ്ങാ-1/2 cup
പഞ്ചസാര-1/2 cup
ഏലക്ക-2
നെയ്യ്-4 tbsp

തയ്യാറാക്കേണ്ട വിധം
റവ 2tbsp നെയ്യിൽ ഗോൾഡൻ നിറം ആകുന്ന വരെ വറുത്തെടുക്കുക .തേങ്ങയും പാൻ ൽ ഇട്ടു ഒന്ന് ചൂടാക്കി എടുക്കുക .ഒരു പാൻ-ൽ പഞ്ചസാര ¼-1/2കപ്പ് വെള്ളം ചേർത്ത് അലിയിക്കുക.ഏകദേശം ഒരു നൂൽ പരുവം ആകുമ്പോൾ വറുത്ത റവയും ,തേങ്ങയും ചേർക്കുക .ഏലക്ക പൊടിച്ചതും,ബാക്കി നെയ്യും ചേർക്കുക.കുറുകി പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്തു ഉടനെ തന്നെ നെയ്യ് മയം പുരട്ടിയ ഒരു പാത്രത്തിലേക്ക് മാറ്റുക .2-3മിനിറ്റ് കഴിയുമ്പോൾ കത്തി വച്ച് വരഞ്ഞു വയ്ക്കുക.തണുക്കുമ്പോൾ മുറിച്ചു ഉപയോഗിക്കാം.

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here