Home Recipes Pizza, burger ഇഷ്ടപ്പെടുന്നവർക്കായി ഇതാ Domino’s Style Homemade Pizza Burger… എല്ലാവരും ട്രൈ ചെയ്തു...

Pizza, burger ഇഷ്ടപ്പെടുന്നവർക്കായി ഇതാ Domino’s Style Homemade Pizza Burger… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

Domino’s Style Homemade Pizza Burger…

Quick Pizza Sauce:-

തക്കാളി -3-4 എണ്ണം
വെളുത്തുള്ളി -3 അല്ലി
ഉപ്പ് -1/2 TSp
പഞ്ചസാര -1 TSp
mixed herbs-1/2 TSp

പാകം ചെയ്യുന്ന വിധം:-

Pizza Sauce ഉണ്ടാക്കാനായി തക്കാളി അരച്ചെടുക്കുക…ഒരു പാനിൽ ഓയിൽ ഒഴിച്ചു ചെറുതായി മുറിച്ച വെളുത്തുള്ളി ഇട്ട് വഴറ്റി തക്കാളി അരച്ചത് ചേർത്തു ബാക്കിയുള്ള ചേരുവകൾ ഓരോന്നായി ചേർത്തു വറ്റിച്ചെടുക്കുക…

Chicken Patties:-

1.എല്ലില്ലാത്ത chicken-1/2 kg
2.bread slice(small)-8 nos.
3.ഉണക്കമുളക് പൊടിച്ചത് -1 TSp
onion powder-1 TSp
garlic powder-1/2TSp
വിനാഗിരി -1/2 TSp
4.മുട്ട -2 എണ്ണം
5.മൈദ-1/2 cup
6.ഉപ്പ്

പാകം ചെയ്യുന്ന വിധം:-

bread പൊടിച്ചെടുക്കുക…അരികും ഉള്ളിലെ വെള്ളയും വെവ്വേറെ podikkanam…
ചിക്കൻ അരച്ച് വെക്കുക…അരച്ച ചിക്കനിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്തു യോജിപ്പിക്കുക…ഒരു മുട്ട പൊട്ടിച്ചൊഴിക്കുക…നന്നായി mix ചെയ്യുക..ഇതിലേക്ക് bread പൊടിച്ചത് വെള്ള നിറത്തിലുള്ളത് ഉരുട്ടിയെടുക്കാൻ പറ്റുന്ന പാകം ആവുന്നത് വരെ ചേർത്തു കൊടുക്കുക…ഇനി cutlet shape-ൽ bun-ന്റെ വലുപ്പത്തിൽ പരത്തി മുട്ടയിൽ മുക്കി brown bread crumbs-ൽ മുക്കി അല്പം ഓയിൽ ഒഴിച്ച പാനിൽ shallow ഫ്രൈ ചെയ്തെടുക്കുക…

Pizza Burger:-

burger buns
mayaonnaise
olives
shredded mozzarella cheese
chicken patties
pizza sauce

പാകം ചെയ്യുന്ന വിധം:-

Bun നടുവിലൂടെ മുറിക്കുക…ഒരു ഭാഗത്തു mayaonnaise തേക്കുക…താഴത്തെ ഭാഗത്തു pizza sauce ചേർത്തു mozzarella cheese നിരത്തി chicken patties വെച്ചു വീണ്ടും വെച്ചു mayaonnaise തേച്ച bun വെച്ചു മൂടി മുകളിൽ pizza sauce തേച്ചു മുറിച്ചു വെച്ച olives നിരത്തി mozzarella cheese ഇട്ട് സെറ്റ് ചെയ്യുക…
ഓവനിൽ ആണെങ്കിൽ -ൽ preheat ചെയ്തിട്ട് ട്രേ വെച്ചു 10-15മിനുട്സ് bake ചെയ്തെടുക്കുക…അടുപ്പിൽ ആണെങ്കിൽ പാനിൽ ഉപ്പിട്ട് സ്റ്റാൻഡ് വെച്ചു 5 മിനിറ്റ് preheat ചെയ്ത ശേഷം ട്രേ ഇറക്കി വെച്ചു ചെറിയ തീയിൽ 10-15 മിനിറ്റ് bake ചെയ്യുക…
ചീസ് ഉരുകിയാൽ മതി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here