മസാല ദോശ
Ingredients
നുറുക്കു ഗോതമ്പ് -1കപ്പ്
ഉഴുന്ന് – അര cup
ഉലുവ -1 teaspoon
ചോറ് – കാൽ കപ്പ്
മസാല
ഉരുളൻകിഴങ്ങ് – 2
സവാള -1
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂൺ
പച്ചമുളക് -2
പെരുംജീരകം -അര ടീസ്പൂൺ
കറിവേപ്പില
മല്ലിപൊടി -1ടീസ്പൂൺ
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
ഗരം masala-കാൽ teaspoon
ഉപ്പ്
ഓയിൽ
നുറുക്കു ഗോതമ്പ്, ഉഴുന്ന്, ഉലുവ എന്നിവ 4 മണിക്കൂർ കുതിർക്കുക.
ശേഷം മിക്സി ഉപയോഗിച്ച് നുറുക്കു ഗോതമ്പും ചോറും ആദ്യം അരയ്ക്കുക ശേഷം ഉഴുന്നും ഉലുവയും നന്നായി അരയ്ക്കുക. ഇനി ഇവ നന്നായി ഇളക്കി യോജിപ്പിച്ചു 8 മണിക്കൂർ പുളിക്കാനായി മാറ്റി വയ്ക്കുക.
കിഴങ്ങു മസാല തയാറാകാൻ ഒരു പാനിൽ ഒരു ടേബിൾസ്പൂൺ oil ചൂടാക്കി അതിൽ ജീരകം ചേർത്ത് പൊട്ടിക്കുക. ഇനി അതിൽ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് മൂപ്പിക്കുക. അതിൽ ഒരു സവാള അരിഞ്ഞത് കൂടി ചേർത്ത് വഴറ്റുക ഒപ്പം പച്ചമുളകും കറിവേപ്പും ചേർക്കുക. ഇനി അതിൽ മഞ്ഞൾപൊടി, മല്ലിപൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റുക. ഇനി അതിൽ 2 ഉരുളൻ കിഴങ്ങ് വേവിച്ചു ഉടച്ചത് ചേർത്ത് നന്നായി യോജിപ്പിക്കുക. പാകത്തിനുള്ള ഉപ്പും ചേർത്ത് ഗ്യാസ് ഓഫ് ചെയ്യാം.
ഇനി ഒരു പാനിൽ ഒരു തവി മാവ് ഒഴിച്ച് ദോശ തയ്യാറാക്കുക ഒരു സൈഡ് കുക്ക് അയാൽ മുകളിൽ കുറച്ചു നല്ലെണ്ണ തൂവുക നന്നായി മുരിഞ്ഞു വരുമ്പോൾ കിഴങ്ങു മസാല നടുവിൽ വച്ച് ദോശ മടക്കി serve ചെയ്യാം..
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.