Home Fish 🥰മാങ്ങ അരച്ച് മീൻ വിളയിച്ചത്🥰 നാടൻ രീതിയിൽ ഒരു പുതിയ റെസിപ്പി ♥️ എല്ലാവരും...

🥰മാങ്ങ അരച്ച് മീൻ വിളയിച്ചത്🥰 നാടൻ രീതിയിൽ ഒരു പുതിയ റെസിപ്പി ♥️ എല്ലാവരും റെസിപ്പി ട്രൈ ചെയ്തു നോക്കൂ സിംപിളാണ് എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും

🥰മാങ്ങ അരച്ച് മീൻ വിളയിച്ചത്🥰

നാടൻ രീതിയിൽ ഒരു പുതിയ റെസിപ്പി ♥️

ദശ കട്ടിയുള്ള മീൻ 1/2 kg
1.പച്ച മാങ്ങ 1
ചുവന്നുള്ളി 8 എണ്ണം
വെളുത്തുള്ളി 4 അല്ലി
ഇഞ്ചി 2 “കഷ്ണം

2.കുരുമുളകുപൊടി 1/2 tsp
മഞ്ഞൾപ്പൊടി 1/2 tsp
ഉപ്പു. ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

മീൻ വൃത്തിയാക്കി 2 മത്തെ ചേരുവ പുരട്ടി 15 മിനുട്ട് വയ്ക്കുക. ശേഷം ചട്ടി ചൂടാകുമ്പോൾ രണ്ടു വശവും തിരിച്ചിട്ടു എണ്ണ ചേർക്കാതെ മൂപ്പിച്ചു എടുക്കാം.
1 മത്തെ ചേരുവ നന്നായി അരച്ച് മാറ്റി വയ്ക്കുക. ഒരു ചട്ടി ചൂടാക്കി 2 tsp വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ പൊട്ടിച്ചു അരച്ച കൂട്ട് ചേർത്ത് തിളപ്പിക്കുക.2 കഷ്ണം പുളി ചേർത്ത് കൊടുക്കം. ശേഷം മീൻ ചേർത്ത് ചെറുതീയിൽ വിളയിച്ചു എടുക്കുക.
വളരെ രുചികരമാണ് ഈ വിഭവം.
അപ്പത്തിന്റെയോ പൊറോട്ടയുടെയോ കൂടെ കഴിക്കാൻ നല്ല രുചി ആണ്.
തയ്യാറാക്കാൻ അധിക സമയം ആവശ്യമില്ല

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here