Home Egg ചോറിനും ചപ്പാത്തിക്കും അപ്പത്തിനും കൂടെ കഴിക്കാൻ മുട്ട കൊണ്ടുണ്ടാക്കാവുന്ന മൂന്ന് വിഭവങ്ങൾ….. എല്ലാവരും ഈ മൂന്ന്...

ചോറിനും ചപ്പാത്തിക്കും അപ്പത്തിനും കൂടെ കഴിക്കാൻ മുട്ട കൊണ്ടുണ്ടാക്കാവുന്ന മൂന്ന് വിഭവങ്ങൾ….. എല്ലാവരും ഈ മൂന്ന് ടേസ്റ്റി റെസിപ്പികൾ ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

മുട്ട കൊണ്ടുണ്ടാക്കാവുന്ന മൂന്ന് വിഭവങ്ങൾ

1.കാബേജ് മുട്ട മസാല

കാബേജ് 250 ഗ്രാം
ഉപ്പ് ആവശ്യത്തിന്
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
വെള്ളം രണ്ട് ടേബിൾസ്പൂൺ
മുട്ട നാലെണ്ണം
കുരുമുളകുപൊടി അര ടീസ്പൂൺ
പച്ചമുളക് 2
മല്ലിയില രണ്ട് ടേബിൾസ്പൂൺ

കാബേജ് ചെറുതായി അരിഞ്ഞെടുക്കുക ഇതിലേക്ക് ഉപ്പ് മഞ്ഞൾപൊടി വെള്ളം ചേർത്ത് നല്ലപോലെ മിക്സ് ആക്കി നാലു മിനിറ്റ് മീഡിയം ഫ്രെയിമിൽ വച്ച് വേവിച്ച് മാറ്റിവയ്ക്കുക ഇനി മറ്റൊരു ബൗളിൽ 4 മുട്ട പൊട്ടിച്ചൊഴിക്കുക ഇതിലേക്ക് കുരുമുളകുപൊടി പച്ചമുളക് മൂന്നെണ്ണം മല്ലിയില ചേർത്ത് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ആക്കി മാറ്റിയെടുക്കുക. ഇതിലേക്ക് വേവിച്ച വെച്ചിട്ടുള്ള കാബേജ് നല്ലപോലെ ചൂടാറിയതിനു ശേഷം ചേർത്ത് കൊടുത്ത വീണ്ടും നല്ലപോലെ മിക്സ് ആക്കുക ഇനി ഒരു ബൗളിലേക്ക് മുട്ടയും ചേർത്ത് മിക്സ് ഒഴിച്ചുകൊടുക്കുക ഒരു പാത്രത്തിൽ കുറച്ച് വെള്ളമൊഴിച്ച് ഒരു സ്റ്റാൻഡ് ഇറക്കിവയ്ക്കുക ഇതിലേക്ക് മുട്ട ഒഴിച്ചിട്ട് ഉള്ള പാത്രം കൂടെ ഇറക്കിവെച്ച് മൂടിവെച്ച് 20 മുതൽ 25 മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുക്കുക
ചൂടാറുമ്പോൾ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം ഇനി ഒരു പാനിൽ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് മുറിച്ച് വെച്ചിട്ടുള്ള കാബേജും മുട്ടയും ഓയിലിൽ ഇട്ട് രണ്ട് മിനിറ്റ് മീഡിയം തീയിൽ ഫ്രൈചെയ്ത് മാറ്റുക ഇനി ഇതിലേക്ക് ഒരു മസാല റെഡിയാക്കാം

ഓയിൽ രണ്ട് ടേബിൾ സ്പൂൺ
കറുവപ്പട്ട 4 ചെറിയ കഷ്ണം
ഗ്രാമ്പൂ 4
ഏലക്ക നാല്
Bayleaf 1
ഇഞ്ചി ഒരു കഷണം
വെളുത്തുള്ളി നാലെണ്ണം
പച്ചമുളക് മൂന്നെണ്ണം
എല്ലാം ചേർത്ത് മിക്സിയിൽ ഒന്ന് അരിച്ചെടുത്ത് മാറ്റിവയ്ക്കുക
സവാള രണ്ടെണ്ണം മിക്സിയിൽ അരച്ചെടുത്ത്
തക്കാളി രണ്ടെണ്ണം മിക്സിയിൽ അടിച്ചെടുത്തത്
മല്ലിയില രണ്ട് ടേബിൾസ്പൂൺ
മുളകുപൊടി രണ്ട് ടീസ്പൂൺ
മല്ലിപ്പൊടി രണ്ട് ടീസ്പൂൺ ജീരകപ്പൊടി ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
ഗരംമസാല ഒരു ടീസ്പൂൺ ഒരു ടീസ്പൂൺ
കസൂരി മേത്തി ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്

മസാല റെഡിയാക്കാൻ ആയി ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ചു കൊടുക്കുക ചൂടാകുമ്പോൾ കറുവാപട്ട ഗ്രാമ്പു ഏലക്ക എന്നിവ ചേർത്ത് വഴറ്റിയെടുക്കുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് അരച്ച വെച്ചിട്ടുള്ള ചേർത്ത് വഴറ്റുക കുറച്ച വഴറ്റി വരുമ്പോൾ സവാള ചേർത്ത് ഒന്നുകൂടെ രണ്ടുമിനിറ്റ് വഴറ്റിയെടുക്കുക അതിനു ശേഷം തക്കാളി അരച്ചതും ചേർത്ത് നല്ലപോലെ വഴറ്റുക തക്കാളിയിൽ ഉള്ള വെള്ളം എല്ലാം നല്ല പോലെ വറ്റി വരണം അതിനുശേഷം മുളകുപൊടി മല്ലിപ്പൊടി ജീരകപ്പൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ വഴറ്റുക ഒരു കപ്പ് വെള്ളം കൂടി ചേർക്കുക വെള്ളം തിളച്ച് വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ കസൂരി മേത്തിആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ആക്കുക ഇതിലേക്ക് ഫ്രൈ ചെയ്ത് മാറ്റി വെച്ചിട്ടുള്ള മുട്ട കഷണങ്ങൾ ചേർത്ത് മല്ലിയില കൂടെ ചേർത്ത് രണ്ടുമിനിറ്റ് മൂടിവയ്ക്കുക നല്ല രുചിയിൽ ചപ്പാത്തിക്കും ചോറിനും അപ്പത്തിനും എല്ലാം കൂടെ കഴിക്കാൻ നല്ല ഒരു മസാല ആണിത്

2.മുട്ട ഉണ്ടെങ്കിൽ ഒരു തവണ ഇതു പോലെ ഉണ്ടാക്കി നോക്കൂ|| Egg manchurian

മുട്ട നാലെണ്ണം
ഉപ്പ് ആവശ്യത്തിന്
കുരുമുളകുപൊടി അര ടീസ്പൂൺ
കോൺഫ്ലോർ മൂന്ന് ടേബിൾ സ്പൂൺ
മൈദ മൂന്ന് ടേബിൾ സ്പൂൺ
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
കാശ്മീരി മുളകുപൊടി അര ടീസ്പൂൺ കുരുമുളകുപൊടി കാൽ ടീസ്പൂൺ
ഓയിൽ ആവശ്യത്തിന്
ഇഞ്ചി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി അരിഞ്ഞത്
രണ്ട് ടേബിൾസ്പൂൺ
പച്ചമുളക് രണ്ടെണ്ണം
സവാള അരിഞ്ഞത് ഒന്ന്
കാപ്സിക്കം അരിഞ്ഞത് ഒന്ന്
ടോമാറ്റോ സോസ് മൂന്ന് ടേബിൾസ്പൂൺ
ചില്ലി സോസ് രണ്ട് ടേബിൾസ്പൂൺ
സോയാ സോസ് 2 ടീസ്പൂൺ
വിനിഗർ ഒരു ടീസ്പൂൺ

ഒരു ബൗളിലേക്ക് നാല് മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക ഇനി മറ്റൊരു ബൗളിൽ കുറച്ച് ഓയിൽ പുരട്ടി റെഡിയാക്കി വെച്ചിട്ടുള്ള മുട്ടയുടെ മിക്സ് ഒഴിച്ചുകൊടുക്കുക ഇനി ആവിയിൽ ഒരു 10 മിനിറ്റ് വേവിച്ചെടുക്കുക
ചൂടാറിയതിനു ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക

ഒരു ബൗളിലേക്ക് മൈദ കോൺഫ്ളോർ 2 നുള്ള് ഉപ്പ് മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് ബാറ്റർറെഡി ആക്കി എടുക്കുക മുറിച്ചു വെച്ചിട്ടുള്ള മുട്ട
എല്ലാം ഈ ബാറ്ററിൽ മുക്കി എണ്ണയിലിട്ട് ഫ്രൈ ചെയ്ത് മാറ്റുക.

ഒരു പാനിൽ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ അരിഞ്ഞത് ചേർത്ത് ചെറുതായി ഒന്ന് വഴറ്റുക ഇതിലേക്ക് ക്യാപ്സിക്കവും സവാളയും ചേർത്ത് അര മിനിട്ട് കൂടി വഴറ്റുക അതിനുശേഷം ടൊമാറ്റോ സോസ് സോയ സോസ് ചില്ലി സോസ് ഉപ്പ് എന്നിവ ചേർത്ത് ഒരു മിനിറ്റ് കൂടെ വഴറ്റുക. ഇതിലേക്ക് ഫ്രൈ ചെയ്ത് മാറ്റി വെച്ചിട്ടുള്ള മുട്ട കൂടെ ചേർത്ത് നല്ലപോലെ മിക്സ് ആക്കി കുറഞ്ഞ രീതിയിൽ രണ്ട് മിനിറ്റ് വയ്ക്കുക അതിനുശേഷം കാൽ ടീസ്പൂൺ കുരുമുളകുപൊടി ചേർത്ത് നല്ലപോലെ മിക്സ് ആക്കുക നല്ല സൂപ്പർ രുചിയുള്ളഎഗ്ഗ് മഞ്ചുരിയൻ റെഡിയായി.

3.മുട്ട വറുത്തു കുരുമുളക് ഇട്ടു റോസ്റ്റ് ചെയ്താലോ

എഗ്ഗ് പെപ്പെർ റോസ്റ്റ് ||Egg pepper roast

മുട്ട 4
സവാള. 3
ഇഞ്ചി വെളുത്തുള്ളി 1 1/2tbs
തക്കാളി 3
പച്ചമുളക് 3
മല്ലിയില. കുറച്ച്
ഗരംമസാല മുക്കാൽ tsp
കുരുമുളക് പൊടി 2.1/2 tsp
മഞ്ഞൾ പൊടി 1/2 tsp
ഉപ്പ്. ആവശ്യത്തിന്

മുട്ട പുഴുങ്ങി 2 ആയി മുറിച്ചു എടുക്കുക. ഒരു പാനിൽ 1tsp ഓയിൽ ഒഴിച്ചു 1tsp കുരുമുളക്. ഉപ്പ്. മഞ്ഞ ൾ പൊടി ചേർത്ത് വഴറ്റി മുട്ട ചേർത്ത് 1 മിനിട്ട് ചൂടാക്കി മാറ്റി വക്കുക.

പാനിൽ 2tbsp വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ 3 സവാള . ഒന്നര ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചേർത്ത് വഴറ്റുക. ഇതിലേക്ക് 1തക്കാളി ചേർത്ത് നല്ലപോലെ വഴറ്റുക. അതിനു ശേഷം ഒന്നര tsp കുരുമുളക് പൊടി. മുക്കാൽ tsp ഗരം മസാല കാൽ tsp മഞ്ഞൾ പൊടി ചേർത്ത് വഴറ്റുക. 2പച്ചമുളക്. കറിവേപ്പില ചേർക്കുക. കുറച്ച് മല്ലിയില ചേർത്ത് വഴറ്റി ആവശ്യത്തിന് ഉപ്പ്‌ ചേർക്കുക.2തക്കാളി അരച്ചതും ചേർത്ത് നല്ല പോലെ വഴറ്റുക. അര കപ്പ് വെള്ളം ചേർത്ത് 5 മിനിറ്റ് മൂടി വെച്ച് വേവിക്കുക. ഇതിലേക്ക് മുട്ട ചേർത്ത് 1മിനിറ്റ് തിളപിപ്പിക്കുക. വീണ്ടു ഒരു മിനിറ്റ് മുട്ട മറച്ചു ഇട്ടു തിളപ്പിക്കുക. സൂപ്പർ രുചിയിൽ മുട്ട റോസ്റ്റ് റെഡി

വിശദമായ വീഡിയോ കാണുന്നതിനായിി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here