*ചിക്കൻ സൂപ്പർ ഫ്രൈ*
ആവിശ്യമായ ചേരുവകൾ:-
ചിക്കൻ 500 ഗ്രാം
കുരുമുളക് 3 ടീസ്പൂൺ
ചെറിയ ജീരകം 2 ടീസ്പൂൺ
ഏലക്ക കറാമ്പൂ 5 എണ്ണം വീതം
മാഗ്ഗി ചിക്കൻ ക്യൂബ് 4 എണ്ണം ( ഉപ്പുള്ളത് ആണേൽ ഉപ്പു ചേർക്കേണ്ടതില്ല )
കാശ്മീരി ചില്ലി പൌഡർ 1 ടീസ്പൂൺ
മഞ്ഞൾ പൊടി 1 ടീസ്പൂൺ
സൺഫ്ലവർ ഓയിൽ 2 മുതൽ 3 ടേബിൾ സ്പൂൺ
പാചകം ചെയ്യുന്നവിധം:-
ചിക്കൻ ഫ്രൈ ചെയ്യാൻ ഉപയോഗിക്കുന്ന പത്രത്തിൽ നന്നയി കഴുകി വൃത്തിയാക്കിയ ചിക്കൻ നിരത്തി വെച്ചു അതിൽ മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ ചേർത്തു നന്നയിട്ട് മിക്സ് ചെയ്യാം, 15 മിനിറ്റ് കഴിഞ്ഞു അടുപ്പിൽ വെച്ച് 5 മിനിറ്റ് high flame വേവിച്ചു ശേഷം ചിക്കൻ തിരിച്ചിട്ട് 15 മുതൽ 25 മിനിറ്റ് വരെ low flame അടപ്പിട്ട് വേവിക്കാം
ശേഷം പൊരിച്ച ചിക്കൻ കോരി മറ്റൊരു മൺപാത്രത്തിലോ കുടുക്കയിലോ അല്ലങ്കിൽ കുക്കറിലോ മാറ്റി ഒരു ചെറിയ സ്റ്റീൽ ഗ്ലാസോ അല്ലെങ്കിൽ പത്രത്തിലോ കുറച്ചു ഒലിവ് ഓയിൽ ഏലക്ക പൊടിച്ചതും ചേർത്ത അതിലേക് ചാർകോൽ അല്ലെങ്കിൽ ചിരട്ട കണലോ വെച്ച് അരമണിക്കൂർ വരെ അടച്ചിട്ടു പുക കൊള്ളിക്കാം… ശേഷം നല്ല അടിപൊളി ടേസ്റ്റി ചിക്കൻ സൂപ്പർ ഫ്രൈ വിളമ്പാവുന്നതാണ്
കൂടിതൽ വിവരങ്ങൾക്കായ് താഴെ ലിങ്കിൽ നോക്കാവുന്നതാണ്
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.