Home Biriyani മലബാർ ചൂരമീൻ ബിരിയാണി തയ്യാറാക്കി നോക്കിയാലോ വളരെ ടേസ്റ്റ് ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ...

മലബാർ ചൂരമീൻ ബിരിയാണി തയ്യാറാക്കി നോക്കിയാലോ വളരെ ടേസ്റ്റ് ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

ചൂര മീനുണ്ടോ?????? ചൂര മീൻ……..
മലബാർ ചൂരമീൻ ബിരിയാണി

കൈ വിടാതിരിക്കാം… കൈ കഴുകൂ… “Break the chain ”

മസാലയുണ്ടാക്കാൻ

* ചൂര മീൻ – 5 കഷ്ണം
* മഞ്ഞൾ പൊടി – 1/2 ടീസ്‌പൂൺ
* മുളകുപൊടി – 1 1/2 ടീസ്പൂൺ
* ഉപ്പ് – ആവശ്യത്തിന്
* ഇഞ്ചി – വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
* എണ്ണ – ആവശ്യത്തിന്
* സവാള – 2 (വലുത്)
* കറിവേപ്പില – കുറച്ച്
* ഇഞ്ചി – ചെറിയൊരു കഷ്ണം
* വെളുത്തുള്ളി അല്ലി – 10 എണ്ണം
* പച്ചമുളക് – 4 എണ്ണം
* ഗരം മസാല – 1/4 ടീസ്‌പൂൺ
* കുരുമുളക് പൊടി – ആവശ്യത്തിന്
* വെള്ളം – 2 ടേബിൾസ്പൂൺ
* തക്കാളി – 2 എണ്ണം
* മല്ലിയില – കുറച്ച്
* പുതിനയില – കുറച്ച്

ചോറുണ്ടാക്കാൻ

* ജീരകശാല അരി /കൈമ അരി – 1 കോഫി കപ്പ്
* നെയ്യ് – 1 1/2 ടേബിൾസ്പൂൺ
* സവാള – ഒന്നിന്റെ പകുതി(നേരിയതായി അരിഞ്ഞത്)
* കറുവപ്പട്ട – 2 – 3 കഷ്ണം
*ഗ്രാമ്പൂ – 5 – 6 എണ്ണം
* ജാതിക്ക – ഏലക്കായ എന്നിവ 2 വീതം
* തിളച്ച വെള്ളം – 2 കോഫി കപ്പ്
* ഉപ്പ് – ആവശ്യത്തിന്
* ചെറുനാരങ്ങ – ഒന്നിന്റെ പകുതി
* മല്ലിയില – കുറച്ച്
* പുതിനയില – കുറച്ച്

* വൃത്തിയാക്കിയ മീൻ കഷ്ണങ്ങൾ മഞ്ഞൾ പൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ഇഞ്ചി – വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് 5 മിനിറ്റ് മാരിനേറ്റ് ചെയ്തു മാറ്റി വെക്കുക.
* ഫ്രയിങ് പാനിൽ എണ്ണയൊഴിച്ചു മീൻ കഷ്ണങ്ങൾ ഫ്രൈ ചെയ്തു കോരി മാറ്റി കുറച്ചു എണ്ണയൊഴിച്ചു സവാള, കറിവേപ്പില, ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് എന്നിവ ചതച്ചത്, ഗരം മസാല, കുരുമുളക് പൊടി, തക്കാളി എന്നിവ ഓരോന്നായി ചേർത്ത് വഴന്നു വരുമ്പോൾ വെള്ളം ചേർത്ത് കുറച്ചു സമയം മൂടി വച്ച് വെന്തതിനു ശേഷം ഫ്രൈ ചെയ്ത മീൻ കഷ്ണങ്ങളും മല്ലിയിലയും പുതിനയിലയും ചേർത്ത് 2 മിനിറ്റ് വേവിക്കുക.ബിരിയാണിയുടെ മസാല റെഡി
* ചൂടാക്കിയ പ്രഷർ കുക്കറിലോട്ടു നെയ്യൊഴിച്ചു സവാള ബ്രൗൺ കളർ ആകുന്നതുവരെ വഴറ്റി കോരി മാറ്റി വൃത്തിയാക്കിയ അരി ചേർത്ത് അര മിനിറ്റ് വഴറ്റി വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് പ്രഷർ കുക്കറിന്റെ വിസിൽ ഉപയോഗിക്കാതെ 7 മിനിറ്റ് മൂടി വേവിച്ചു തീയണക്കുക
* മസാല ഉണ്ടാക്കിയ പാത്രത്തിലോട്ടു ചോറ് മസാലയുടെ മീതെ ചേർത്ത് മല്ലിയില,പുതിനയില, ഫ്രൈഡ് ഒനിയൻ,ചെറുനാരങ്ങ ജ്യൂസ് എന്നിവ ചേർത്ത് ചെറുതീയിൽ 5 മിനിറ്റ് വെക്കുക.
അടിപൊളി മലബാർ ചൂരമീൻ ബിരിയാണി റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here