നെയ്പത്തിരി .
തയ്യാറാക്കുന്ന വിധം നോക്കാം.
2 കപ്പ് പുട്ടുപൊടി ഒരു പാത്രത്തിലേക്ക് എടുക്കാം. അതിലേക്ക് 3 കപ്പ് തിളച്ച വെള്ളം ഒഴിച്ച് കൊടുക്കാം. പൊടി എടുത്ത അതെ കപ്പിൽ തന്നെ വെള്ളം എടുക്കാൻ ശ്രദ്ധിക്കണം. ഇനി ഒരു അടപ്പ് വെച്ച് 5 മിൻ അടച്ചു കൊടുക്കാം. ഇൗ ഒരു സമയത്തിൽ നമുക്ക് ഒരു ചെറിയ അരപ്പ് തയ്യാറാക്കണം. അതിനായി മിക്സി ജാറിലേക്ക് 1/4 കപ്പ് തേങ്ങ , കുറച്ച് പെരും ജീരകം , ചെറിയ ഉള്ളി എന്നിവ അരച്ച് എടുക്കണം. ഒരുപാട് അരക്കണ്ട. 5 മിൻ കഴിഞ്ഞ് നമുക്ക് അടച്ചു വെച്ച മാവ് തുറന്നു നോക്കാം. ആവിശ്യതിന് ഉപ്പും , തേങ്ങ അരപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. മാവ് നല്ല കട്ടിയയെങ്കിൽ അതിലേക്ക് കുറച്ച് വെള്ളം കൂടി ഒഴിച്ച് കുഴച്ച് എടുക്കാം. കൈയിൽ അല്പം വെളളം ആക്കി മാവ് ചെറു ഉരുളകളാക്കി just onnu പരത്തി എടുക്കാം. ഒരുപാട് പരത്തി എടുക്കേണ്ട. എല്ലാ ഭാഗവും ഒരേ പോലെ കനത്തിൽ ആയിരിക്കണം പരത്തി എടുക്കാൻ. ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് മാവ് ഇട്ടു കൊടുക്കാം. കുറച്ച് സമയത്തിന് ശേഷം നന്നായി പൊങ്ങി വരും. തിരിച്ചിട്ടു കൊടുത്ത് ചുട്ടു എടുക്കാം. നെയ് പത്തിരി റെഡി.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.