ചോക്ലേറ്റ് കേക്ക്
No oven
No egg
No maida
No cream
No beater
ചേരുവകൾ
ഗോതമ്പ് പൊടി -1 കപ്പ്
പാൽ -1 കപ്പ്
കൊകൊ പൗഡർ -1/4 കപ്പ്
പഞ്ചസാര -1/2 കപ്പ്
ഓയിൽ/ബട്ടർ -1/4 കപ്പ്
വിനാഗിരി -2 സ്പൂൺ
ഉപ്പ് -1 നുള്ള്
സോഡാ പൊടി -1/2 സ്പൂൺ
ഉണ്ടാക്കുന്ന വിധം
1/2 കപ്പ് പാലിൽ 2 സ്പൂൺ വിനാഗിരി ഒഴിച്ച് 3 മിനിറ്റ് മാറ്റി വെക്കുക…ഒന്ന് പുളി പ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്..
ആട്ട ,സോഡാ പൊടി,കൊകൊ പൗഡർ,ഉപ്പ്,പൊടിച്ച പഞ്ചസാര ഇവക്കൊപ്പം 1/2 കപ്പ് പാലും 1/4 കപ്പ് ഓയിൽ ,പുളിപ്പിച്ച പാൽ ഇവ ചേർത്ത് മിക്സിയിൽ കറക്കി എടുക്കുക…ശേഷം പാത്രത്തിൽ ഓയിൽ പുരട്ടി അതിൽ മിക്സ് ഒഴിക്കുക….ശേഷം ചെറുതായി ഒന്ന് തട്ടി കൊടുക്കുക…
ഇഡ്ഡലി പാത്രത്തിൽ വെള്ളത്തിൽ നിന്നും പാത്രം ഉയർന്നു നിക്കുന്ന രീതിയിൽ ഒരു സ്റ്റാൻഡ് /റിങ് വെച്ച് വെളളം തിളപ്പിക്കുക ശേഷം നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന കേക്ക് മിക്സ് പാത്രം കൊണ്ട് കവർ ചെയ്ത് റിങിൽ വെച്ച് 40 മിനിറ്റ് ആവി കയറ്റി എടുക്കുക…ചൂട് ആറിയ ശേഷം ഇളക്കി എടുക്കാം….
കേക്ക് കൂടുതൽ ടേസ്റ്റി ആക്കാൻ ഡയറി മിൽക്ക് 3 സ്പൂൺ ചൂട് പാലും ചേർത്ത് ഉരുക്കി എടുത്ത് കേക്ക്ന്റെ മുകളിൽ സ്പ്രെഡ് ചെയ്ത് കൊടുക്കാം..സൂപ്പർ ടേസ്റ്റി സോഫ്റ്റ് ചോക്ലേറ്റ് കേക്ക് റെഡി 😋👌
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.