Home Beef ഹായ് ഫ്രണ്ട്സ് നമുക്കിന്ന് കനലിൽ ചുട്ട ബീഫ് (beef kabab) തയ്യാറാക്കി നോക്കിയാൽ എല്ലാവർക്കും തീർച്ചയായും...

ഹായ് ഫ്രണ്ട്സ് നമുക്കിന്ന് കനലിൽ ചുട്ട ബീഫ് (beef kabab) തയ്യാറാക്കി നോക്കിയാൽ എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും ട്രൈ ചെയ്തു നോക്കൂ

കനലിൽ ചുട്ട ബീഫ് (beef kabab)

ആവശ്യമുള്ള സാധനങ്ങൾ

ബീഫ് – 750 gm
മുളകുപൊടി – 1 tbsp
മല്ലിപ്പൊടി – 1 tbsp
കുരുമുളക് പൊടി – 2 tsp
തൈര് – 1 tbsp
ഉപ്പ് – പാകത്തിന്
ബട്ടർ – 1 tbsp
സവാള,കാപ്സിക്കം – ഒന്ന് വീതം
കനൽ ഉണ്ടാക്കാൻ ചിരട്ട – 15 എണ്ണം

തയ്യാറാക്കേണ്ട വിധം

ആദ്യം ബീഫിൽ മസാലപ്പൊടികളും തൈരും ചേർത്തു 3 മണിക്കൂർ റെസ്റ്റിനു വെക്കുക. ശേഷം ചിരട്ട കത്തിച്ചു കനൽ ഉണ്ടാക്കാം. തീ എല്ലാം കെട്ട ശേഷം ബീഫ് കമ്പിയിൽ കോർത്തു കനലിനു മീതെ അല്പം ഉയരത്തിലായിട്ടു വച്ച് കൊടുക്കുക. ഇടയ്ക്കിടെ തിരിച്ചു കൊടുക്കുക. ഒരു മണിക്കൂറിനു ശേഷം ബീഫിലേക്കു മെൽറ്റ്‌ ചെയ്ത ബട്ടർ പുരട്ടി കൊടുക്കുക. കനൽ ചൂട് കുറയുന്നതിനനുസരിച്ചു കമ്പി അടുപ്പിച്ചു വെക്കാം. ഗാർണിഷിങ്ങിന് വേണ്ടിയുള്ള സവാളയും കാപ്സിക്കവും വേറൊരു കമ്പിയിൽ കോർത്തു കനലിനു മീതെ വെക്കാം. ശേഷം ഒരു പ്ലേറ്റിലേക്കു മാറ്റാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here