Home Recipes രുചികരമായ ഓറഞ്ച് ചോക്ലേറ്റ് ബർഫി – ദീപാവലി സ്പെഷ്യൽ സ്വീറ്റ് റെസിപി | Chana dhal...

രുചികരമായ ഓറഞ്ച് ചോക്ലേറ്റ് ബർഫി – ദീപാവലി സ്പെഷ്യൽ സ്വീറ്റ് റെസിപി | Chana dhal Burfi Recipe എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

ഓറഞ്ച് ചോക്ലേറ്റ് ബർഫി

ചേരുവകൾ

1.ഫ്രഷ് ഓറഞ്ച് നീര് – ഒരു കപ്പ്
2.പഞ്ചസാര – കാൽ കപ്പ്
3.കണ്ടെൻസ്ഡ് മിൽക്ക് – അര കപ്പ്
4.ഓറഞ്ച് തൊലി – ഒന്നര ടീസ്പൂൺ
5.പൊട്ടുകടല / റോസ്‌റ്റഡ് ചന ദാൽ – ഒരു കപ്പ്
6.നെയ്യ് – ഒരു ടേബിൾ സ്പൂൺ
7.പിസ്ത – ഒരു ടേബിൾസ്പൂൺ
8.ഡാർക്ക് ചോക്ലേറ്റ് – നൂറു ഗ്രാം
9.ബദാം – അലങ്കരിക്കുന്നതിനു

തയ്യാറാക്കുന്ന വിധം

*ചൂടായ പാനിൽ ഒരുകപ്പ് ഓറഞ്ചു നീര് ചേർത്ത് തിളച്ചുവരുമ്പോൾ പഞ്ചസാരയും കണ്ടെൻസ്ഡ് മിൽക്കും ചേർത്തിളക്കി കുറുക്കി എടുക്കുക .
*ഈ സമയം തരിപ്പരുവത്തിൽ പൊടിച്ചെടുത്ത പൊട്ടുകടല ചേർത്ത് ചെറുതീയിൽ വെച്ച് ഈർപ്പം കുറഞ്ഞു വരുമ്പോൾ നെയ്യ് ചേർത്തുകൊടുക്കുക . *ബർഫി പത്രത്തിൽനിന്നു വിട്ടുവരുന്ന പരുവമാകുമ്പോൾ കുറച്ചു പിസ്താ കൂടി വിതറി വാങ്ങിവെക്കുക.
*ബർഫി സെറ്റ് ആയികിട്ടുന്നതിനായി അനുയോജ്യമായ ഒരുപാത്രത്തിൽ നെയ്യോ എണ്ണയോ പുരട്ടി പ്രസ് ചെയ്തു അതിനു മുകളിൽ ചോക്ലേറ്റ് മിശ്രിതം ഒഴിച്ച് ബദാം അലങ്കരിച്ചു ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക.
*ശേഷം ചെറിയ കഷ്ണങ്ങളാക്കി ഉപയോഗിക്കാവുന്നതാണ്.

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here