Home Recipes എളുപ്പത്തിൽ ആർക്കും തയ്യാറാക്കാൻ പറ്റുന്ന ഒരു ലഡ്ഡു ഉണ്ടാക്കിയാലോ. സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ഈസി ലഡ്ഡു...

എളുപ്പത്തിൽ ആർക്കും തയ്യാറാക്കാൻ പറ്റുന്ന ഒരു ലഡ്ഡു ഉണ്ടാക്കിയാലോ. സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ഈസി ലഡ്ഡു എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

 ലഡ്ഡു .

തയ്യാറാക്കുന്ന വിധം നോക്കാം.

കടലപ്പരിപ്പ് വെച്ചിട്ട് ആണ് ഉണ്ടാക്കിയത്. 1 .25 കപ്പ് കടലപ്പരിപ്പ് ഒരു പാത്രത്തിലേക്ക് എടുത്ത് കഴുകി 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കാം. അതിനു ശേഷം 1 മിക്സി ജാറിലേക്ക് വെള്ളം ഒട്ടും ചേർക്കാതെ അരച്ച് എടുക്കാം. അരച്ചെടുത്ത് മാവ് കുഞ്ഞു ബോൾ ആക്കി ഒന്ന് പരത്തി ചൂടായ എണ്ണയിൽ ഇട്ട് ഒന്ന് ഫ്രൈ ചെയ്യാം. ഫ്രൈ ചെയ്തു എടുക്കുമ്പോൾ തീ ഏറ്റവും കുറച്ച് വെക്കണം. കരിഞ്ഞു പോകണോ കളർ മാറാൻ പാടില്ല. ഫ്രൈ ചെയ്ത കഴിഞ്ഞാൽ 1 മിക്സി ജാറിലേക്ക് ഇട്ടു ഇതൊന്നു തരി തരി ആയി പൊടിച്ച് എടുക്കണം. ഇനി പഞ്ചസാര ലായനി തയ്യാറാക്കാം. 1.25 കപ്പ് പഞ്ചസാര 1 പാനിൽ ഇട്ടു 1/4 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കാം. അതിലേക്ക് 1 tbsp നെയ് , ആവിശ്യമെങ്കിൽ ഫുഡ് കളർ കൂടി ചേർക്കാം. ലായനി കൈയിൽ ഒട്ടി പിടിക്കുന്ന പരുവം ആകുമ്പോൾ സ്റ്റൗ ഓഫ് ആക്കി ചൂടോടെ പൊടിച്ച് വെച്ച പാത്രത്തിൽ ഒഴിച്ച് കൊടുക്കാം. നന്നായി ഇളക്കി 5 മിൻ അടച്ചു വെക്കാം. അതിനു ശേഷം കൈ കുറച്ച് നെയ് ആക്കി നന്നായി ഉരുട്ടി എടുക്കാം. കൂടെ അണ്ടിപരിപ്പ് , മുന്തിരി എന്നിവ കൂടി ചേർക്കാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here