Home Chicken Hi friends, ഇന്ന് ഞാൻ ഒരു അടിപൊളി ചിക്കൻ റെസിപി ആയിട്ടാണ് വന്നിരിക്കുന്നത്. ടേസ്റ്റി ആയിട്ടുള്ള...

Hi friends, ഇന്ന് ഞാൻ ഒരു അടിപൊളി ചിക്കൻ റെസിപി ആയിട്ടാണ് വന്നിരിക്കുന്നത്. ടേസ്റ്റി ആയിട്ടുള്ള ഈ റെസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

 

പെ പ്പർ ചിക്കൻ

Ingrediants

Chicken : 500 Grm ,
Onion : 3 Nos
Green Chilly : 2 Nos ,
Tomato : 2 Nos
Lemon : 1/2 piece ,
Ginger Garlic Paste : 2 Tbsp
Pepper Powder : 7 Tsp
Turmeric Powder : 1 Tsp
Kashmiri Chilly : 1 Tsp
Coriander Powder : 1 Tsp
Garam Masala : 2 Tsp
Fennel Seeds Powder : 2 Tsp
Cloves , Cardamom , Cinnamon
Coconut Milk : 1 Cup
Salt to Taste
Oil & Curry Leaves

തയ്യാറാക്കേണ്ട വിധം

ആദ്യം നമ്മൾ ചിക്കൻ marinate ചെയ്തു വക്കണം.അതിനു മഞ്ഞപ്പൊടിയും കുരുമുളക് പൊടിയും ഉപ്പും നാരങ്ങാനീരും ചേർത്ത് തിരുമ്മി 1 മണിക്കൂർ ഫ്രിഡ്ജിൽ വക്കണം.അപ്പോഴേക്കും നമുക്ക് പെപ്പർ ചിക്കൻ ആവശ്യമുള്ള മസാല തയ്യാറാക്കാം.ആദ്യം ഒരു പാൻ അടുപ്പത്തുച്ചു എന്ന ഒഴിച്ച് ചൂടായിവരുമ്പോൾ സവാളയും പച്ചമുളകും ഇഞ്ചിവെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റി കൊടുക്കണം.2 മിനുറ്റ് വഴറ്റിയശേഷം തക്കാളി ചേർത്തുകൊടുക്കാം.
സവാള ഗോൾഡൻ ബ്രൗൺ ആകുമ്പോൾ പെരുംജീരകപൊടിയും ഗരംമസാലയും കുരുമുളക് പൊടിയും മല്ലിപൊടിയും ചേർത്ത് പൊടിയുടെ പച്ച ചൊവ മാറുന്നതുവരെ വഴറ്റിക്കൊടുക്കണം.ശേഷം marinate ചെയ്തു വച്ചിരുന്ന ചിക്കൻ പീസ് ചേർത്ത് ഇളക്കി അടച്ചുവച്ചു വേവിച്ചെടുക്കാം.ആവശ്യത്തിന് വെള്ളവും കറിവേപ്പിലയും ചേർത്ത് കൊടുത്തു ചിക്കൻ വെന്തു കുറുകി വരുമ്പോൾ 1 കപ്പ് തേങ്ങാപ്പാലും കുറച്ചുകൂടി കുരുമുളക് പൊടിയും ചേർത്ത് കറി കുറുക്കി എടുക്കാം.നിങ്ങളുടെ എരിവ് അനുസരിച്ചുവേണം കുരുമുളക് ചേർത്ത് കൊടുക്കാൻ.അപ്പോഴേക്കും പെപ്പർ ചിക്കൻ റെഡി.
Pls click the link for detailed video……….

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here