Home Pickle മലയാളികൾക്ക് പ്രിയപ്പെട്ട അച്ചാറുകളിൽ പ്രധാനിയാണ് നെല്ലിക്ക അച്ചാർ. നെല്ലിക്ക ഇങ്ങനെ ഒന്ന് അച്ചാർ ഇട്ടു നൊക്കൂ....

മലയാളികൾക്ക് പ്രിയപ്പെട്ട അച്ചാറുകളിൽ പ്രധാനിയാണ് നെല്ലിക്ക അച്ചാർ. നെല്ലിക്ക ഇങ്ങനെ ഒന്ന് അച്ചാർ ഇട്ടു നൊക്കൂ. മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും..

 

ചേരുവകൾ :

1.നെല്ലിക്ക – 500 ഗ്രാം

2.നല്ലെണ്ണ – 1/2 കപ്പ്

3.വെളുത്തുള്ളി – 1/2 കപ്പ്

4.കാന്താരി മുളക്-1/2 കപ്പ്

5.മുളകുപൊടി – 3 ടേബൾസ്പൂൺ

6.മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ

7.കായം പൊടി- കാൽ ടീസ്പൂൺ

8.ഉലുവാപ്പൊടി- കാൽ ടീസ്പൂൺ

9.വിനാഗിരി – കാൽ ഗ്ലാസ്

10.ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം :

1.നല്ലെണ്ണ ചൂടാക്കി നെല്ലിക്ക 10 മിനിറ്റ് ചെറിയ തീയിൽ വഴറ്റിയെടുക്കുക.

2.ഇതേ എണ്ണയിൽ കടുക് പൊട്ടിച്ചു വെളുത്തുള്ളി വഴറ്റുക.ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റി തീ കുറയ്ക്കുക.

3.ശേഷം മുളക് പൊടി, മഞ്ഞൾപൊടി, ഉലുാപ്പൊടി, കായം പൊടി എന്നിവ ചേർത്ത് എണ്ണ തെളിയുന്നതുവരെ ഇളക്കുക. മുളകിന്റെ പച്ച മണം മാറിയാൽ വിനാഗിരി ഒഴിച്ച് കുഴമ്പ് പരുവത്തിൽ ആക്കുക.

4.ഉപ്പും ചേർത്ത് തിള വരുമ്പോൾ വഴറ്റി വെച്ച നെല്ലിക്ക ചേർക്കാം. രുചികരമായ നെല്ലിക്ക അച്ചാർ റെഡി.

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നെല്ലിക്ക അച്ചാര്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here