Home Payasam നവരാത്രി സ്പെഷ്യൽ ആയി എല്ലാവരും തയ്യാറാക്കുന്ന രുചികരമായ നുറുക്ക് ഗോതമ്പ് പായസം ഒന്ന് തയ്യാറാക്കി നോക്കിയാലോ...

നവരാത്രി സ്പെഷ്യൽ ആയി എല്ലാവരും തയ്യാറാക്കുന്ന രുചികരമായ നുറുക്ക് ഗോതമ്പ് പായസം ഒന്ന് തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും..

നുറുക്ക് ഗോതമ്പു പായസം 

Ingrediants

Broken Wheat (നുറുക്കുഗോതമ്പു) : 400 Grm

Jaggery (ശർക്കര) : 500 Grm

Ghee : 3 Tbsp Cardamom : 5 Nos

First Milk of Coconut : 1Cup

Second Milk of Coconut :1 Cup

Roasted Cashew Nuts,Raisins Coconut Cut Pieces

തയ്യാറാക്കുന്ന വിധം

ആദ്യമായിട്ട് നുറുക്ക് ഗോതമ്പു നല്ലപോലെ വേവിച്ചെടുക്കണം.അധികം വെള്ളം ചേർക്കാതെ വേണം വേവിച്ചെടുക്കാൻ.

ഒരു ഉരുളി അടുപ്പത്തു വച്ച് നെയ്യ് ചേർത്തുകൊടുക്കാം.നെയ് ചൂടായി വരുമ്പോൾ ഉരുക്കി വച്ചിരിക്കുന്ന ശർക്കര ഒഴിച്ചു കൊടുക്കണം .ശർക്കര ചൂടായി വരുമ്പോൾ വേവിച്ചു വച്ചിരിയ്ക്കുന്ന ഗോതമ്പു ചേർത്ത് ഇളക്കി കൊടുക്കണം.

നല്ലപോലെ കൂട്ടിയോചിപ്പിച്ചു വരട്ടി എടുക്കണം .അതിനിടക്ക് പൊടിച്ചുവച്ചിരിക്കുന്ന ഏലക്ക ചേർത്തുകൊടുക്കാം.

ഗോതമ്പിലുള്ള വെള്ളത്തിന്റെ അംശമെല്ലാം മാറി നല്ലപോലെ വരണ്ടുവരും .പാത്രത്തിൽ നിന്നും വിട്ടുവരുന്നതാണ് ശെരിക്കുമുള്ള അതിന്റെ പരുവം.അത് കഴിഞ്ഞാൽ തേങ്ങയുടെ രണ്ടാം പൽ ചേർത്ത് കൊടുക്കാം.കട്ടികുറഞ്ഞ പാൽ ആണ് രണ്ടാം പാല്.

അത് ചേർത്ത് നല്ലപോലെ പായസം തിളച്ചുവരുമ്പോൾ ഒന്നാം പൽ ചേർത്തുകൊടുക്കാം.

നല്ല കട്ടിയുള്ള ഒന്നാം പാല് ചേർത്തിള ക്കുന്നതിനിടയിൽ നെയ്യിൽ വറുത്തു വച്ചിരിക്കുന്ന അണ്ടിപരിപ്പും മുന്തിരിയും ചെറുതായിട്ട് കൊതി അരിഞ്ഞ തേങ്ങയും ചേർത്ത് കൊടുക്കാം.നല്ല പോലെ പായസം തിളച്ചുവരുമ്പോഴേക്കും നമ്മുടെ നുറുക്ക് ഗോതമ്പു പായസം റെഡി.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നുറുക്ക് ഗോതമ്പ് പായസം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here