പഴക്കുണ്ട്
ചേരുവകൾ
ഗോതമ്പുമാവ് —-മൂന്ന് കപ്പ്
പാളയംകോടൻ പഴം —നാലെണ്ണം(ഏതെങ്കിലും
ചെറിയ പഴം ഇതിനായി ഉപയോഗിക്കാവുന്നതാണ്)
ശർക്കര ചുരണ്ടിയത് (കല്ല് ഇല്ലാത്തത്)– അരക്കപ്പ്
സോഡാപ്പൊടി –കാൽ ടീസ്പൂൺ
ഉപ്പ് —ഒരു നുള്ള്
തേങ്ങാപ്പാൽ –മൂന്ന് കപ്പ് (300ml)
ഏലക്കായ ചതച്ചത്— നാലെണ്ണം
വറുത്ത തേങ്ങാ കൊത്ത് –ആവശ്യത്തിന്
വെളിച്ചെണ്ണ –വറുക്കാൻ ആവശ്യമായത്
പാകം ചെയ്യുന്ന വിധം
ഗോതമ്പ് മാവും പഴവും ശർക്കരയും സോഡാപ്പൊടിയും ഉപ്പും ഇട്ട് കുറേശ്ശെ തേങ്ങാപ്പാൽ ഒഴിച്ച് കൈകൊണ്ട് നന്നായി മാവു കുഴച്ചെടുക്കണം.
കുഴച്ചെടുത്ത മാവ് അര മണിക്കൂർ അടച്ചു മാറ്റിവയ്ക്കണം.
ശേഷം തേങ്ങാക്കൊത്തും ഏലക്കയും ചേർത്ത് നന്നായി ഇളക്കിയ ശേഷം എണ്ണ ചൂടാക്കി അതിലേക്ക് കൈകൊണ്ട് കുറേശ്ശെ മാവ് എടുത്ത് എണ്ണയിലിട്ട് പൊരിച്ചെടുക്കുക .
(കയ്യിൽ മാവ് ഒട്ടാതിരിക്കാൻ കുറച്ച് വെള്ളത്തിൽ കൈ മുക്കിയ ശേഷം ഓരോ പ്രാവശ്യവും മാവ് എടുത്താൽ മതി).
വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പഴകുണ്ട് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.